ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായ ഗ്രഹാം തോർപ്പ് ജീവനൊടുക്കിയതാണെന്നു ഭാര്യയുടെ വെളിപ്പെടുത്തൽ. കടുത്ത വിഷാദ രോഗം കാരണം ഗ്രഹാം തോർപ്പ് ജീവിതം അവസാനിപ്പിക്കുകയായിരുന്നെന്നാണ് ഭാര്യ അമാൻഡ പ്രതികരിച്ചത്. കുറച്ചു വർഷങ്ങളായി തോർപ്പ് വിഷാദ രോഗത്തിലായിരുന്നെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ അമാൻഡ പ്രതികരിച്ചു. 1993 മുതൽ 2005 വരെ ഇംഗ്ലണ്ട് ടീമിൽ കളിച്ചിട്ടുള്ള തോർപ്പ് 100 ടെസ്റ്റ് മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്.

ഓഗസ്റ്റ് അഞ്ചിനാണ് താരം മരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി 6,744 റൺസ് താരം സ്കോർ ചെയ്തിട്ടുണ്ട്. കൗണ്ടി ക്രിക്കറ്റിൽ സറെയുടെ താരമായിരുന്നു. ക്ലബ്ബിനായി 20,000 ത്തോളം റൺസാണു താരം അടിച്ചുകൂട്ടിയത്. 2005ലായിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ‘‘ഞാനും മക്കളും അദ്ദേഹത്തെ വളരെയേറെ സ്നേഹിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അവസ്ഥയിൽ മാറ്റമുണ്ടായില്ല. അടുത്ത കാലത്ത് ആരോഗ്യം വളരെ മോശമായി. അദ്ദേഹമില്ലെങ്കിൽ ഞങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാകുമെന്നു കരുതിക്കാണും.’’– അമാൻഡ പ്രതികരിച്ചു.

‘‘2022 മേയിൽ ഗ്രഹാം ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഏറെക്കാലം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു. ഗ്രഹാമിന്റെ കാര്യത്തിൽ ചെറിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും, പിന്നീട് അവസ്ഥ വീണ്ടും വഷളായി. ഒരുപാടു ചികിത്സിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.’’– അമാൻഡ വ്യക്തമാക്കി.

English Summary:

Late England cricketer Graham Thorpe took his own life: wife Amanda reveals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com