ADVERTISEMENT

അഡ്‍ലെയ്ഡ്∙ ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടെ ട്രാവിസ് ഹെഡ് തന്നെ അപമാനിച്ചതായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ആദ്യ ഇന്നിങ്സിൽ പുറത്തായതിനു പിന്നാലെ ഗ്രൗണ്ടിൽ വച്ചുണ്ടായ സംഭവങ്ങളെക്കുറിച്ച് ട്രാവിസ് ഹെഡ് പറയുന്നതു നുണയാണെന്നും സിറാജ് ഒരു സ്പോര്‍ട്സ് മാധ്യമത്തിലെ അഭിമുഖത്തിൽ തുറന്നടിച്ചു. സെഞ്ചറി നേടിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം സിറാജ് നടത്തിയ ആഘോഷ പ്രകടനം വൻ വിവാദമായിരുന്നു. ട്രാവിസ് ഹെഡ് ഗ്രൗണ്ടിൽവച്ച് സിറാജിനോട് കലഹിച്ചശേഷമായിരുന്നു ഗ്രൗണ്ട് വിട്ടത്.

നന്നായി പന്തെറിഞ്ഞെന്ന് സിറാജിനോട് പറഞ്ഞെങ്കിലും, ഇന്ത്യൻ ബോളറുടെ ഭാഗത്തുനിന്ന് അതിനും മോശം പെരുമാറ്റമായിരുന്നെന്നാണ് ഹെഡ് ഇതേക്കുറിച്ച് പ്രതികരിച്ചത്. ‘‘ട്രാവിസ് ഹെഡിനെതിരെ പന്തെറിഞ്ഞത് ഞാന്‍ അസ്വദിച്ചിരുന്നു. അദ്ദേഹം നന്നായി ബാറ്റു ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മികച്ച പോരാട്ടമായിരുന്നു അത്. നമ്മുടെ മികച്ചൊരു പന്തിൽ ബാറ്റർ സിക്സ് അടിക്കുമ്പോൾ നമുക്ക് സങ്കടം തോന്നും. ട്രാവിസ് ഹെഡിനെ പുറത്താക്കിയപ്പോൾ ഞാൻ‌ ആഘോഷിച്ചു.’’– സിറാജ് പ്രതികരിച്ചു.

‘‘എന്റെ ആഘോഷത്തിനു പിന്നാലെയാണ് ട്രാവിസ് ഹെഡ് എന്നെ അപമാനിച്ചത്. നിങ്ങൾക്ക് അത് ടിവിയിൽ കാണാൻ സാധിക്കും. തുടക്കത്തിൽ അതെന്റെ ആഘോഷമായിരുന്നു. ട്രാവിസ് ഹെഡിനോട് ഞാൻ‌ ഒന്നും പറഞ്ഞിരുന്നില്ല. വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. നന്നായി പന്തെറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അതു നുണയാണ്. ഞാൻ എപ്പോഴും ആളുകളെ ബഹുമാനിക്കാറുണ്ട്. കാരണം ക്രിക്കറ്റ് ജെന്റിൽമാൻസ് ഗെയിം എന്നാണ് അറിയപ്പെടുന്നത്. ട്രാവിസ് ഹെഡ് ചെയ്ത കാര്യങ്ങൾ തെറ്റാണ്.’’– സിറാജ് ആരോപിച്ചു.

English Summary:

Travis Head said the wrong thing: Mohammed Siraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT