ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

Mail This Article
കെബർഹ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 109 റൺസ് ജയം. ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക ഇതോടെ 2 മത്സര പരമ്പര സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 348 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 238 റൺസിന് പുറത്തായി.
സ്കോർ: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് 358, രണ്ടാം ഇന്നിങ്സ് 317. ശ്രീലങ്ക ഒന്നാം ഇന്നിങ്സ് 328, രണ്ടാം ഇന്നിങ്സ് 238. പരമ്പര ജയത്തോടെ ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തി. ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 63.33 ശതമാനം പോയിന്റുണ്ട്. ഓസ്ട്രേലിയയാണ് (60.71) രണ്ടാം സ്ഥാനത്ത്. ഇന്ത്യ (57.29) മൂന്നാമതും.