ഐപിഎൽ @ 18: സീസൺ ഒറ്റനോട്ടത്തിൽ

Mail This Article
TEAM
മുൻ സീസണുകളിലേതുപോലെ ഇത്തവണയും 10 ടീമുകൾ. ഓരോ ടീമിനും ഗ്രൂപ്പ് റൗണ്ടിൽ 14 മത്സരങ്ങൾ വീതം. ഇതിൽ 7 ഹോം മത്സരങ്ങളുമുണ്ട്.
VENUES
സീസണിൽ 13 വേദികളിലായി മത്സരം. പഞ്ചാബ് (മുല്ലാൻപുർ, ധരംശാല), രാജസ്ഥാൻ (ജയ്പുർ, ഗുവാഹത്തി), ഡൽഹി (ഡൽഹി, വിശാഖപട്ടണം) എന്നീ ടീമുകൾക്ക് 2 ഹോം ഗ്രൗണ്ടുകൾ വീതം. മറ്റു 7 ടീമുകൾക്ക് ഒരു ഹോം ഗ്രൗണ്ട് വീതം. ഉദ്ഘാടന മത്സരവും ഫൈനലും കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ.
PLAYOFF
പോയിന്റ് പട്ടികയിൽ മുന്നിലുള്ള 4 ടീമുകൾ പ്ലേഓഫിലെത്തും. ഒന്നാം ക്വാളിഫയറിൽ വിജയിക്കുന്നവർ നേരിട്ട് ഫൈനലിൽ. എലിമിനേറ്ററിൽ പരാജയപ്പെടുന്നവർ പുറത്താകും. ഒന്നാം ക്വാളിഫയറിൽ പരാജയപ്പെടുന്നവരും എലിമിനേറ്റർ വിജയികളും തമ്മിൽ രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടും. ഇതിലെ ജേതാക്കൾ ഫൈനലിൽ ഇടംനേടും.
CAPTAINS
സീസണിൽ 5 ടീമുകൾക്കു പുതിയ ക്യാപ്റ്റൻമാർ. ഡൽഹി ക്യാപിറ്റൽസ് (അക്ഷർ പട്ടേൽ), റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (രജത് പാട്ടിദാർ), പഞ്ചാബ് കിങ്സ് (ശ്രേയസ് അയ്യർ), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (അജിൻക്യ രഹാനെ), ലക്നൗ സൂപ്പർ ജയന്റ്സ് (ഋഷഭ് പന്ത്) എന്നീ ടീമുകൾക്കാണ് പുതിയ നായകർ. മുംബൈയെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവും രാജസ്ഥാനെ ആദ്യ 3 മത്സരങ്ങളിൽ റിയാൻ പരാഗും നയിക്കും.
TIMING
മത്സരം എല്ലാ ദിവസവും രാത്രി 7.30 മുതൽ. സീസണിൽ 12 ദിവസങ്ങളിൽ 2 മത്സരങ്ങൾ വീതമുണ്ട്. ആദ്യ മത്സരം 3.30ന് ആരംഭിക്കും. മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
TOP BUYS
27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സിലെത്തിയ ഋഷഭ് പന്താണ് ഈ സീസണിലെ ഏറ്റവും പ്രതിഫലം നേടിയ താരം. ശ്രേയസ് അയ്യർ (പഞ്ചാബ്, 26.75 കോടി), വെങ്കിടേഷ് അയ്യർ (കൊൽക്കത്ത, 23.75 കോടി) എന്നിവരാണ് അടുത്ത 2 സ്ഥാനങ്ങളിൽ
PRIZE MONEY
ടീമുകൾക്കുള്ള പ്രൈസ് മണിയിൽ ഇത്തവണ മാറ്റമില്ല. ഐപിഎൽ ജേതാക്കളാകുന്ന ടീമിന് 20 കോടി രൂപയും രണ്ടാം സ്ഥാനക്കാർക്ക് 13 കോടി രൂപയുമാണ് പ്രൈസ് മണി. മൂന്നാം സ്ഥാനക്കാർക്ക് 7 കോടിയും നാലാം സ്ഥാനക്കാർക്ക് 6.5 കോടിയും പാരിതോഷികം.