ADVERTISEMENT

മഡ്രിഡ് ∙ ആവേശവും സമ്മർദവും എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ സെവിയ്യയെ കീഴടക്കി ബാർസിലോന സ്പെയിനിലെ കോപ്പ ഡെൽ റേ ഫുട്ബോളിന്റെ ഫൈനലിൽ. ആദ്യപാദ സെമിയിൽ സെവിയ്യ 2–0ന് ബാർസയെ തോൽപിച്ചിരുന്നു.

രണ്ടാംപാദത്തിൽ 3 ഗോൾ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രം പ്രതീക്ഷയുണ്ടായിരുന്ന ബാർസിലോന എക്സ്ട്രാ ടൈമിലേക്കു കളി നീട്ടിയെടുത്ത് ലക്ഷ്യം കണ്ടു.

ഉസ്മാൻ ഡെംബലെ 12–ാം മിനിറ്റിലും ജെറാർദ് പീക്വെ രണ്ടാം പകുതിയുടെ ഇൻജറി ടൈമിലും (90+4) ഗോൾ നേടിയതോടെ ഇരുപാദ സ്കോർ 2–2 എന്ന നിലയിലായി. തുടർന്നു വന്ന എക്സ്ട്രാ ടൈമിന്റെ 5–ാം മിനിറ്റിൽ മാർട്ടിൻ ബ്രാത്‌വെയ്റ്റ് ബാർസയുടെ വിജയഗോൾ നേടി. ‌സ്കോർ: ബാർസ –3, സെവിയ്യ –0 (ഇരുപാദ സ്കോർ 3–2) ലെവാന്തെ – അത്‌ലറ്റിക് രണ്ടാം സെമിയിലെ വിജയികളുമായി ഏപ്രിൽ 17നാണ് ഫൈനൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com