ADVERTISEMENT

കൊൽക്കത്ത ∙ ഐ ലീഗ് ഫുട്ബോളിൽ 2–ാം റൗണ്ടിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ 1–0നു ഗോകുലം കേരള എഫ്സി കീഴടക്കി. 17–ാം മിനിറ്റിൽ ഘാന സ്ട്രൈക്കർ ഡെന്നിസ് അഗ്യാരെ ആന്റ്വിയാണു പെനൽറ്റിയിലൂടെ ഗോകുലത്തിനായി ഗോൾ നേടിയത്. കൂടുതൽ സമയം പന്തു കാലിൽവച്ചതു പഞ്ചാബാണെങ്കിലും ഗോകുലത്തിന്റെ പ്രതിരോധക്കോട്ട തകർക്കാൻ സാധിച്ചില്ല. വിജയത്തോടെ 19 പോയിന്റുമായി ഗോകുലം പോയിന്റ് പട്ടികയിൽ 2–ാം സ്ഥാനത്തെത്തി. ചർച്ചിൽ ബ്രദേഴ്സുമായി 10നാണ്  അടുത്ത മത്സരം.

English Summary: Gokulam wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com