ADVERTISEMENT

ബാർസിലോന ‌∙ ബന്ധം വേർപിരിഞ്ഞശേഷവും പോപ് ഗായിക ഷക്കീറയെ ‘ഹൃദയത്തിൽ ചേർത്ത്’ ബാർസിലോന താരം  ജെറാർദ് പിക്കേ. ജൂൺ നാലിലെ വേർപിരിയൽ പ്രഖ്യാപനത്തിനു ശേഷം ആരാധകരുടെയും മാധ്യമങ്ങളുടെയും പൂർണശ്രദ്ധയിലാണ് ഇരുതാരങ്ങളും. പിക്കേയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഷക്കീറയുടെ ‘ഇൻഎവിറ്റബിൾ’ എന്ന ഗാനം കേട്ടുകൊണ്ടു കാറിലെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന പിക്കേയുടെ വിഡിയോ ആരാധകർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ബാർസിലോനയിലെ മൈതാനത്തുനിന്നു ഫുട്ബോൾ പരിശീലനം കഴിഞ്ഞു മടങ്ങവേ ആരാധകർ പിക്കേയെ പൊതിയുകയായിരുന്നു എന്നാണു റിപ്പോർട്ട്. ഹൃദയം തകർന്നു നിരാശനായി കാറിലിരിക്കുന്ന പിക്കേ, ഷാക്കിറയുടെ പാട്ടുകേൾക്കുന്നതു വിഡിയോയിൽ വ്യക്തമാണ്.

ടിക്ടോക്കിൽ അപ്‍ലോഡ് ചെയ്ത വിഡിയോ പിന്നീട് മറ്റു സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കളും ഏറ്റെടുക്കുകയായിരുന്നു. ബന്ധം പിരിഞ്ഞതിനു പിന്നാലെ പിക്കേയ്ക്കായി വമ്പൻ ഓഫർ ഷക്കീറ മുന്നോട്ടുവച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകൾ തീർത്തു ബന്ധം പൂർണമായും അവസാനിപ്പിക്കാൻ കോടികളുടെ ഓഫറാണു ഷക്കീറ നൽകിയത്. പിക്കേ ഇതെല്ലാം തള്ളിക്കളഞ്ഞതായി സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ട് ചെയ്തു.

English Summary: Heartbroken Barcelona star Gerard Pique 'caught listening to Shakira' in car after breakup

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com