‘സ്റ്റിമാച്ചിനെ പുറത്താക്കണം’; രൂക്ഷ വിമർശനവുമായി മുൻ താരങ്ങളും ആരാധകരും
Mail This Article
കൊൽക്കത്ത ∙ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരായ തോൽവിക്കു പിന്നാലെ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങളും ആരാധകരും. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 2–1നായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യൻ ടീം ഡ്രസിങ് റൂമിൽ ആവേശവും വീര്യവും ഇല്ലെന്നായിരുന്നു മുൻ ഡിഫൻഡർ ഗൗരമംഗി സിങ്ങിന്റെ വിമർശനം.
വിദേശ പരിശീലകർ ഒരിക്കൽ പോലും ഇന്ത്യൻ ഫുട്ബോളിന് നേട്ടങ്ങൾ കൊണ്ടു വന്നിട്ടില്ലെന്ന് മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ചിട്ടുള്ള സുബ്രത ഭട്ടാചാര്യ പറഞ്ഞു. ആരാധകരും സമൂഹമാധ്യമങ്ങളിൽ സ്റ്റിമാച്ചിനെതിരെ വിമർശനവുമായി സജീവമാണ്.
യോഗ്യതാ റൗണ്ടിന്റെ എ ഗ്രൂപ്പിൽ ഇപ്പോഴും രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ജൂണിൽ കുവൈത്തിനെതിരെയും ഖത്തറിനെതിരെയും ഇനിയുള്ള രണ്ടു മത്സരങ്ങൾ ഇന്ത്യയ്ക്ക് അതീവനിർണായകമാണ്.