ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന്റെ പ്രസ്താവനകളും നടപടികളും അതിരുവിട്ടതാണെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വ്യക്തമാക്കി. 

ടീം തിരഞ്ഞെടുപ്പിലും പ്രവർത്തനങ്ങളിലും സ്റ്റിമാച്ചിന് എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നു.  ഫുട്ബോൾ ഫെഡറേഷന് എതിരെ നിലപാടെടുക്കുമ്പോഴും ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ തയാറെടുപ്പ് പരിഗണിച്ചാണു മൗനം പാലിച്ചിരുന്നത്.  ടീം സിലക്‌ഷനിൽ ജ്യോത്സ്യന്റെ സേവനം ഉപയോഗിക്കുന്നുവെന്നറിഞ്ഞു തങ്ങൾ ഞെട്ടിയെന്നും വിവരം അറിഞ്ഞയുടൻ ഇടപെട്ട് അതു നിർത്തിക്കുകയായിരുന്നുവെന്നും ഫെഡറേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. 

English Summary:

Stimach's action went too far

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com