ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി, 2–1ന് വിജയിച്ച് ആസ്റ്റൻ വില്ല
Mail This Article
×
ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. ആസ്റ്റൻ വില്ല 2–1നാണ് നിലവിലെ ചാംപ്യൻമാരെ തോൽപിച്ചത്. ആസ്റ്റൻ വില്ലയ്ക്കായി ജോൻ ദുരാന്‍ (16–ാം മിനിറ്റ്), മോർഗൻ റോജേഴ്സ് (65) എന്നിവരാണു ലക്ഷ്യം കണ്ടത്. 93–ാം മിനിറ്റിൽ ഇംഗ്ലിഷ് താരം ഫിൽ ഫോഡൻ സിറ്റിയുടെ ആശ്വാസ ഗോൾ കണ്ടെത്തി.
വിജയത്തോടെ സിറ്റിയെ പിന്തള്ളി ആസ്റ്റൻ വില്ല പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കു കയറി. വിവിധ ടൂർണമെന്റുകളിലായി ഒടുവിൽ കളിച്ച 12 മത്സരങ്ങളിൽ ഒൻപതിലും സിറ്റി തോറ്റിരുന്നു. പ്രീമിയർ ലീഗ് സീസണിൽ 17 മത്സരങ്ങൾ പൂർത്തിയാക്കിയ സിറ്റിക്ക് എട്ട് വിജയങ്ങളുമായി 27 പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ആസ്റ്റൻ വില്ലയ്ക്ക് 28 പോയിന്റുണ്ട്.
English Summary:
Manchester City vs Aston Villa Match Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.