ജർമൻ ക്ലബ്ബുകളുമായി സഹകരണത്തിന് സൂപ്പർ ലീഗ് കേരള

Mail This Article
×
കോഴിക്കോട്∙ ജർമൻ ക്ലബ്ബുകളുമായി സഹകരണമുറപ്പിക്കാൻ സൂപ്പർലീഗ് കേരള ഫുട്ബോൾ (എസ്എൽകെ); ചർച്ചകൾക്കായി സംഘം ഇന്നു ജർമനിയിലേക്ക് പോകും. സൂപ്പർലീഗ് കേരളയുടെ വികസനത്തിന്റെ അടുത്ത പടിയായാണ് ജർമനിയിലെ വിവിധ ക്ലബ്ബുകളുമായി സഹകരണചർച്ചകൾ നടത്തുന്നതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.
അടുത്ത സീസൺ എസ്എൽകെയിലേക്ക് ജർമനിയിൽനിന്നുള്ള കൂടുതൽ കളിക്കാരെ കൊണ്ടുവരും. കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ, സൂപ്പർ ലീഗ് കേരള മേധാവി ഫിറോസ് മീരാൻ, സൂപ്പർ ലീഗ് കേരള സിഇഒ: മാത്യു ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ജർമനിയിലേക്കു പോകുന്നത്.
English Summary:
Super League Kerala: Super League Kerala's German partnership will boost Kerala football. A delegation, including Nawas Meeran, will negotiate collaborations with various German clubs to strengthen the league and attract top talent.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.