ഐ ലീഗ് ഫുട്ബോൾ: ഗോകുലത്തിന് തോൽവി; ഏഴാം സ്ഥാനത്ത്

Mail This Article
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ ജയം അനിവാര്യമാണെന്നറിഞ്ഞിട്ടും ഉഴപ്പിക്കളിച്ച ഗോകുലം കേരളയ്ക്കു വീണ്ടും തോൽവി. റിയൽ കശ്മീർ എഫ്സിയോട് 1-0 നാണ് ഗോകുലം തോറ്റത്. 52–ാം മിനിറ്റിൽ മുഹമ്മദ് ഇനാമാണ് കശ്മീരിന്റെ വിജയഗോൾ നേടിയത്.
വി. പി. സുഹൈറിനെയും അതുൽ ഉണ്ണികൃഷ്ണനെയും പുറത്തിരുത്തിയാണ് ഇന്നലെ ഗോകുലം കളത്തിലിറങ്ങിയത്. കശ്മീർ ലീഡ് നേടിയതിനു ശേഷം, 55–ാം മിനിറ്റിൽ മൈക്കിൾ സുസൈരാജിനെ മാറ്റി ആഫ്രിക്കൻ താരം തബിസോ ബ്രൗണിനെ ഗോകുലം കളത്തിലിറക്കിയെങ്കിലും ഫലിച്ചില്ല.
ഈ സീസണിൽ റിയൽ കശ്മീരിന്റെ ആദ്യ എവേ വിജയമാണിത്. റിയൽ കശ്മീർ നാലാം സ്ഥാനത്തെത്തി. 14 മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി ഗോകുലം ഏഴാമതാണ്. 17നു രാത്രി ഏഴിന് കോഴിക്കോട്ട് ഡൽഹി എഫ്സിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.