ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്കെതിരൊയ കനത്ത തോൽവി: ആരാധകരോട് മാപ്പു ചോദിച്ച് മാർക്വിഞ്ഞോസ്

Mail This Article
ബ്യൂണസ് ഐറിസ് ∙ അർജന്റീനയ്ക്കെതിരെ കനത്ത തോൽവി വഴങ്ങിയതിൽ ആരാധകരോടു മാപ്പു ചോദിച്ച് ബ്രസീൽ ക്യാപ്റ്റൻ മാർക്വിഞ്ഞോസ്. ‘‘ഈ തോൽവിയെക്കുറിച്ച് സംസാരിക്കുന്നതു തന്നെ ബുദ്ധിമുട്ടാണ്. വളരെ മോശമായിട്ടാണ് ഞങ്ങൾ കളിച്ചത്. അർജന്റീന സ്മാർട്ട് ആയി കളിക്കുകയും ചെയ്തു. ആരാധകരോട് ഞാൻ മാപ്പു ചോദിക്കുന്നു..’’– ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ മാർക്വിഞ്ഞോസ് പറഞ്ഞു.
കടുത്ത വിമർശനം ഏറ്റുവാങ്ങുന്ന കോച്ച് ഡോറിവൽ ജൂനിയറിന് മാർക്വിഞ്ഞോസ് പിന്തുണയുമായെത്തി. ‘കോച്ചിന്റെ മാത്രം കുറ്റമല്ല ഇത്. ഞങ്ങളെല്ലാം ഇതിനുത്തരവാദികളാണ്..’. ഡോറിവലിനു കീഴിൽ 16 മത്സരങ്ങൾ കളിച്ച ബ്രസീൽ 7 കളികൾ മാത്രമാണ് ജയിച്ചത്.