ഗൗണിനെ സാരിയാക്കാം; വധുവിന് തിളങ്ങാം രണ്ടു സ്റ്റൈലിൽ !
Mail This Article
വിവാഹദിനത്തിൽ സാരി വേണോ, ഗൗൺ വേണോ ? ഏതു വേണമെന്നു തീരുമാനമെടുക്കാനാവുന്നില്ലെങ്കിൽ ഇവിടെയിതാ ഒരു മാർഗമുണ്ട്. സാരിയും ഗൗണും വേണമെന്ന് ആഗ്രഹിച്ച വധുവിന് ഡിസൈനർ ഒരുക്കികൊടുത്തത് ടു– ഇൻ– വൺ സാരി ഗൗൺ!
വിവാഹ ഗൗണിനൊപ്പം സാരി കൂടി ചേർത്തു ധരിക്കാവുന്നതരത്തിലുള്ള ഡിസൈൻ ആണിത്. റാപ് എറൗണ്ട് രീതിയിൽ ധരിക്കാവുന്ന സ്കർട്ടിനോടു ചേർന്നു ഡ്രേപ് ചെയ്തിരിക്കുന്ന രീതിയിലാണ് സാരി. ഇതിനോടു ചേർന്നുള്ള ഡിറ്റാച്ചബിൾ ബെൽറ്റ് വഴി വധുവിനു തന്നെ സാരി അഴിച്ചുമാറ്റി ഗൗണിലേക്കു മാറ്റാം. സാരിയും ബ്ലൗസും മാതൃകയിൽ ഗൗണിൽ ട്രാൻസ്പരന്റ് വർക്കും നൽകിയിട്ടുണ്ട്. ഇതിലേക്കു ബെല്‍റ്റ് കൂടി ചേരുമ്പോൾ ഗൗൺ ലുക്ക് കംപ്ലീറ്റ്.
ഇംപോർട്ടഡ് സാറ്റിൻ തുണിയിൽ ഒരുക്കിയ ലെഹംഗ സാരി – ഗൗണിന്റെ അഴകേറ്റുന്നത് ഫ്ലോറൽ ആപ്ലിക് ഹൈലൈറ്റ്സ്. കട് ബീഡ്സ്, സ്റ്റോൺസ്, സെക്വിൻസ്, നാറ്റ്സി തുടങ്ങിയ അലങ്കാരപ്പണികൾ ചേരുമ്പോൾ റിച്ച് ലുക്ക് സമ്മാനിക്കുന്നു.
ഡിസൈൻ: അനു & രേഷ്മ. ലേബൽ എം, വൈറ്റില, കൊച്ചി
English Summary : Transform gown to lehenga saree