ADVERTISEMENT

ലോക പ്രശസ്തി നേടിയ പ്രമുഖ ഡിസൈനർ ബീന കണ്ണന്റെ പുതിയ ലക്‌ഷ്വറി സിൽക് വസ്ത്ര ബ്രാൻഡ് ബീന കണ്ണന്റെ അവതരണം കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ തുടങ്ങി. ദക്ഷിണേന്ത്യയിൽനിന്ന് ഒരു ലോകോത്തര ‘ഹൗട്ട് കോട്ടൂർ ബ്രാൻ‍ഡ്’ എന്ന വിശേഷണത്തോടെയാണ് ബീന കണ്ണൻ എന്ന ബ്രാൻഡ് എത്തുന്നത്. ഫാഷൻ വ്യവസായ രംഗത്തെ പ്രമുഖ വ്യക്തികൾക്കൊപ്പം ലൂക്‌സ്ബുക്ക്, കോസ്‌മോപോളിറ്റന്‍, വോഗ്, പോപ്ക്‌സോ തുടങ്ങിയ ലോകോത്തര ഫാഷന്‍ പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധികൾ ചടങ്ങിന് എത്തിയിട്ടുണ്ട്. റിക്കീ ചാറ്റര്‍ ജി, സുമൻ രത്തൻ സിങ് റാവു, രേവതി ഛേത്രി തുടങ്ങിയ മുൻനിര മോഡലുകള്‍ റാംപിൽ എത്തുന്നു.

കൊച്ചിയിലെ ശീമാട്ടിയുടെ അഞ്ചാം നിലയിലാണ് ബീന കണ്ണൻ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്. പുതുമയാർന്നതും വ്യത്യസ്തവുമായ ലക്‌ഷ്വറി സിൽക്ക് വസ്ത്ര ശേഖരത്തിലൂടെ, ആധുനിക വസ്ത്ര വ്യാപാര രംഗത്ത് നവ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നെയ്ത്ത് ശൈലികൾ സംയോജിപ്പിച്ച്, കാഞ്ചിപുരം പ്രചോദിതമായി അവതരിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള അതുല്യമായ ഡിസൈനുകളുടെ വസ്ത്ര നിരയാണ് ഇവിടെ ഒരുക്കുക. 

തിയോഡോറ എന്ന പ്രമേയത്തിലായിരിക്കും ബീന കണ്ണൻ ബ്രാൻഡിന്റെ കലക്‌ഷനുകൾ വസ്ത്ര പ്രേമികളിലേക്ക് എത്തുക. കാഞ്ചിപുരത്തിൽ നിന്നും പ്രചോദനം കൊണ്ട്, കാലോചിതമായ ഡിസൈനർ വസ്ത്രങ്ങളുടെ വിശിഷ്ടമായ ശേഖരമാണ് തിയോഡോറ എന്ന പ്രമേയത്തിലൂടെ അവതരിപ്പിക്കുന്നത്. മൂന്ന് സുവർണ്ണ കലാചരിത്രങ്ങളാണ് തിയോഡോറയില്‍ അടങ്ങുന്നത്. ബൈസന്റൈന്‍ കലയുടെയും ഇന്ത്യൻ ജ്യാമിതീയ കലയുടെയും സംയോജനമാണ് ആദ്യത്തേത്. കല, സംസ്‌കാരം, രൂപകൽപ്പന എന്നിവയുടെ വൈവിധ്യമാർന്ന പുനസംയോജനം ഈ വസ്ത്രശേഖരത്തിൽ കാണാം. കരകൗശല ചാരുത കൊണ്ട് പ്രൗഢമായ മുഗൾ കലയും, പൈതൃകത്തിന്റെ സമൃദ്ധി പകരുന്ന ഓട്ടോമൻ കലയും സംയോജിച്ചതാണ് രണ്ടാമത്തെ കലക്‌ഷൻ. ജാമവാറിലെ രാജകീയതയും ആധുനികതയും കലർന്ന ആർട് ഡെക്കോയുടെ ജ്യാമിതീയ രേഖകളും നേർത്ത രൂപങ്ങളും അടങ്ങുന്ന ചരിത്ര കലയാണ് മൂന്നാമത്തെ കലക്‌ഷന് ആധാരം.

കാഞ്ചിപുരത്തിന്റെ യഥാർത്ത സംസ്‌കാരം സംരക്ഷിക്കുന്നതിനോടൊപ്പം ആധുനികവും പരമ്പരാഗതവുമായ ഡിസൈനുകൾ ഉൾപ്പെടുത്തിയിട്ടുള്ള ബീന കണ്ണന്റെ കലക്‌ഷനുകൾ എക്കാലത്തും പ്രശസ്തമാണ്. ആഗോളതലത്തിലേക്ക് തന്റെ വസ്ത്ര പാരമ്പര്യത്തെ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയായിരുന്നു 2000ല്‍ ശീമാട്ടി എന്ന വലിയ സംരംഭം ബീന കണ്ണൻ ഏറ്റെടുക്കുന്നത്.

കുട്ടിക്കാലം മുതലേ പട്ടുവസ്ത്രങ്ങളുടെ ആരാധികയാണ്. ആ ഇഷ്ടമാണ് പുതിയ ബ്രാൻഡിന് പ്രചോദനമായതെന്ന് ബീന കണ്ണൻ പറഞ്ഞു. ഈ വർഷം തന്നെ ഇന്ത്യക്കകത്തും പുറത്തുമായി കൂടുതൽ  സ്റ്റോറുകൾ തുറന്ന് സ്റ്റോറിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും ബീന കണ്ണൻ ലക്ഷ്യമിടുന്നുണ്ട്.

English Summary : Beena Kannan launching india's first luxury silk clothing brand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com