‘ലൈക്ക് ഡോട്ടർ, ലൈക്ക് മദർ’; സാരിയില്‍ തിളങ്ങി മഞ്ജുവും മകളും

Mail This Article
മകൾ ദയയ്ക്കൊപ്പമുള്ള സ്റ്റൈലിഷ് ചിത്രവുമായി മലയാളികളുടെ പ്രിയതാരം മഞ്ജു പിള്ള. ഇരുവരും സാരി ധരിച്ചുള്ള ചിത്രമാണ് മഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
പലനിറത്തിലുള്ള എംബ്രോയഡ്റികളുള്ള ഓഫ് വൈറ്റ് സാരിയാണ് മഞ്ജു ധരിച്ചത്. കമ്മലും വാച്ചു മാത്രമാണ് ആക്സസറി. ലൈറ്റ് ഗ്രേ നിറത്തിലുള്ള സാരിയാണ് ദയയുടെ വേഷം. സ്ലീവ്‌ലസ് ബ്ലൗസ് പെയർ ചെയ്തു. കമ്മൽ മാത്രമാണ് ആക്സസറി. ബോൾഡ് ഹെയർ സ്റ്റൈലും മേക്കപ്പും ഇരുവർക്കും വ്യത്യസ്തമായ ലുക്ക് നൽകുന്നു.
‘ലൈക്ക് ഡോട്ടർ, ലൈക്ക് മദർ’എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. ബീന ആന്റണി, റിമി ടോമി, സയനോര ഫിലിപ്പ്, വീണ നായർ, മാളവിക മേനോൻ എന്നീ താരങ്ങള്‍ ചിത്രത്തിനു കമന്റ് ചെയ്തിട്ടുണ്ട്.