ADVERTISEMENT

സെലിബ്രിറ്റികളുടെ കുഞ്ഞുങ്ങളെ പരിപാലിക്കൂന്ന നഴ്സ് ലളിത ഡിസിൽവയുടെ പേര് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. അടുത്തിടെ റിലയൻസ് ചെയർമാൻ അനന്ത് അംബാനിയുടെ വിവാഹവേളയിൽ ലളിതയുടെ പേര് കേട്ടു. അനന്തിനെ കുട്ടിക്കാലത്ത് നോക്കിയ അമ്മൂമ്മ എന്ന രീതിയിലാണ് അവരുടെ പേര് വീണ്ടും കേട്ടത്. ഇപ്പോഴിതാ കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും കുഞ്ഞുങ്ങളെ നോക്കിയ അനുഭവം പറയുകയാണ് ലളിത. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ലളിതയുടെ പ്രതികരണം. 

തന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിലും ജോലിയിലും വളരെ ഏറെ അച്ചടക്ക സ്വഭാവമുള്ള വ്യക്തിയാണ് കരീന എന്ന് ലളിത വെളിപ്പെടുത്തി. ‘‘കരീന വളരെ അച്ചടക്കവും കൃത്യനിഷ്ഠയുമുള്ളയാളാണ്. അവരുടെ ജോലി സംബന്ധമായും കുട്ടികളുടെയും ടൈംടേബിൾ കരീന കൃത്യമായി ചിട്ടപ്പെടുത്തും. കുട്ടികളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കാൻ അവർ ശ്രമിക്കാറുണ്ട്. കുഞ്ഞുങ്ങളെ ഷൂട്ടിങ് സ്ഥലങ്ങളിലേക്കു കൊണ്ടുപോകുമ്പോള്‍ ഇടവേളകളിലെല്ലാം കരീന അവരുടെ അരികിലേക്ക് എത്തും. ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്.’’– ലളിത പറഞ്ഞു.

മുംബൈയിൽ എവിടെയാണ് ഷൂട്ട് എങ്കിലും ഷൂട്ടിങ്ങിനിടയിൽ ഇടയ്ക്കിടെ കരീന കുട്ടികളുടെ കാര്യം തിരക്കി വിളിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കരീനയും സെയ്ഫ് അലിഖാനും ഒരുതരത്തിലുള്ള വിവേചനവും കാണിക്കുന്നവരല്ലെന്നും ലളിത പ്രതികരിച്ചു. ‘‘എല്ലാവരെയും അവർ ഒരുപോലെയാണ് കാണുന്നത്. ജോലിക്ക് വരുന്നവർക്ക് വേറെ ഭക്ഷണം എന്ന രീതിയൊന്നും കരീനയ്ക്കും സെയ്ഫിനും ഇല്ല. എല്ലാവർക്കും ഒരേഭക്ഷണം എന്നതാണ് അവരുടെ രീതി. മിക്കപ്പോഴും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും. സെയ്ഫ് അലി ഖാൻ നന്നായി പാചകം ചെയ്യും.’’– ലളിത പറഞ്ഞു.

കരീനയുടെ കുട്ടികളെ പരിപാലിക്കുന്നതിന് 2.5 ലക്ഷം രൂപയാണ് ലളിതയുടെ പ്രതിഫലമെന്ന രീതിയിലുള്ള ചർച്ചകളുണ്ടായിരുന്നു. എന്നാൽ അത് ഗോസിപ്പ് മാത്രമായിരുന്നു എന്നും ലളിത വ്യക്തമാക്കി. ‘‘നിങ്ങളെനിക്ക് ഇത്രയും തുക നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഞാൻ കരീനയോടു ചോദിച്ചു. ഇതെല്ലാം വെറും തമാശയാണ് സഹോദരീ. നിങ്ങളത് കാര്യമായി എടുക്കണ്ട എന്നായിരുന്നു കരീനയുടെ മറുപടി.’’ലളിത കൂട്ടിച്ചേർത്തു. 

English Summary:

Life of Lalita D'Silva: Nanny to Bollywood's Biggest Stars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com