മലയാളി മങ്കയായി ‘മാമാങ്കം’ നായിക; ആരാധകരുടെ മനം കവർന്ന് പ്രാച്ചിയുടെ ഫോട്ടോഷൂട്ട്
Mail This Article
‘മാമാങ്കം’ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് പ്രാച്ചി തെഹ്‍ലാൻ. സിനിമയിലെ ‘അഴക് റാണി’യായ പ്രാച്ചിയുടെ ഓണം സ്പെഷൽ ഫോട്ടോഷൂട്ടും ആരാധകരേറ്റെടുത്തു. മലയാളി മങ്കയായി എത്തി വീണ്ടും മലയാളികളുടെ മനസ്സിൽ ഇടംപിടിക്കുകയാണ് താരം.
കസവു പാവാടയും പച്ച നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചത്. പാവാടയിൽ ഡോട്ട് ഡിസൈനും നല്‍കിയിട്ടുണ്ട്. ട്രഡീഷണൽ ആഭരണങ്ങളാണ് മാച്ച് ചെയ്തത്. മിനിമൽ മേക്കപ്പിലാണ് താരം എത്തിയത്.
ട്രഡീഷണൽ മൂഡും ഫൊട്ടോഷൂട്ടിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഓലക്കുടയും കഥകളിയും മോഹിനിയാട്ടം നർത്തകരുമെല്ലാം ചേർന്ന് കേരളത്തനിമ നിറയുന്നതാണ് ചിത്രങ്ങൾ.
വിവാഹതന്ത്രയാണ് പ്രാച്ചിയുടെ സൂപ്പർ ചിത്രങ്ങൾക്ക് പിന്നിൽ.
Content Highlights: Prachi Thehlan | Onam | Onam Photoshoot | Photoshoot | Lifestyle | Manoramaonline