‘സാരിയിൽ എന്തഴകാണ് നിങ്ങളെ കാണാൻ’, സ്റ്റൈലിഷ് ലുക്കിൽ മാളവിക മേനോൻ

Mail This Article
മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരം മാളവിക മേനോന്റെ പുത്തൻ ചിത്രങ്ങൾ ആരാധകരുടെ മനം കവരുന്നു. സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണ മാളവിക എത്തിയത്.

കറുപ്പും സിൽവറും ലൈൻ ഡിസൈനോടു കൂടിയ സാരിയാണ് സ്റ്റൈൽ ചെയ്തത്. സിംപിള്‍ ഡിസൈൻ സാരിക്ക് പ്ലെയിൻ ബ്ലൗസാണ് പെയർ ചെയ്തത്. ബ്ലൗസിന്റെ നെക്ക് ലൈനിനു മാത്രമാണ് ഡിസൈൻ നല്‍കിയത്.

ചോക്കറാണ് മാച്ച് ചെയ്തത്. സിൽവർ നിറത്തിലുള്ള മാലയിൽ ചുവപ്പ് സ്റ്റോൺ നൽകിയിട്ടുണ്ട്. വലിയ മോതിരവും എലഗന്റ് ഡിസൈനിലുള്ള വളകളും ധരിച്ചു.
ഗ്ലാം മേക്കപ്പ് ലുക്കാണ് നൽകിയത്. മാളവികയുടെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. അതിസുന്ദരി, ദേവതയെ പോലെയുണ്ട് എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ.
