ഫാസ്റ്റ്ട്രാക്ക് ക്രോണോസ് വാച്ചുകള്‍ പുറത്തിറക്കി
Mail This Article
യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ഏറ്റവും പുതിയ ക്രോണോഗ്രാഫ് വാച്ചുകളുടെ ശേഖരമായ ക്രോണോസ് വിപണിയിലവതരിപ്പിച്ചു. ഷെയ്‌പ്‌ഡ് കെയ്‌സ് ഡിസൈനിന്‍റെയും ക്രോണോഗ്രാഫ്-പ്രവർത്തന ക്ഷമതയുടെയും മികവുറ്റ സംയോജനമാണ് പുതിയ ക്രോണോസ് വാച്ചുകള്‍.
ക്രോണോസ് വാച്ചുകളിലെ ക്രോണോഗ്രാഫ് ഫീച്ചർ മണിക്കൂർ, മിനിറ്റ്, സെക്കൻഡ് എന്നീ സബ് ഡയലുകള്‍ ഉപയോഗിച്ച് സമയം അളക്കുന്നു. ചലനാത്മകവും വേഗതയേറിയതുമായ ജീവിതശൈലിയുള്ള പുരുഷന്മാർക്ക് ഏറ്റവും അനുയോജ്യമാണ് ഈ വാച്ചുകൾ.
ക്രോണോസ് ശേഖരം തടസങ്ങളില്ലാതെ മുന്നേറുന്നവർക്കും സജീവമായ സാമൂഹിക ജീവിതം ഉള്ളവർക്കുമായി നിർമിച്ചവയാണെന്ന് ഫാസ്റ്റ്ട്രാക്കിന്‍റെ മാർക്കറ്റിങ് മേധാവി ഡാനി ജേക്കബ് പറഞ്ഞു. ഇന്നത്തെ യുവാക്കൾ സമയം ട്രാക്ക് ചെയ്യുക മാത്രമല്ല ചെയ്യുന്നത്, അവർ അത് സ്വന്തമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിവിദഗ്ധമായി രൂപകൽപന ചെയ്ത ക്രോണോസ് വാച്ചുകൾ 5,495 രൂപ മുതൽ ലഭ്യമാണ്. ക്രോണോസ് വാച്ചുകള്‍ ഫാസ്റ്റ്ട്രാക്ക് സ്റ്റോറിലും ഓൺലൈനായി www.fastrack.in-ലും ലഭ്യമാണ്. കൂടാതെ ടൈറ്റൻ വേൾഡിലും രാജ്യത്തുടനീളമുള്ള മറ്റ് അംഗീകൃത ഡീലർമാരിൽ നിന്നും ക്രോണോസ് ലഭ്യമാണ്.