അതീവ ഗ്ലാമറസ് ലുക്കിൽ വീണ്ടും ആരാധ്യ ദേവി; ശ്രീദേവിയെ പോലെയെന്ന് ആരാധകർ

Mail This Article
രാംഗോപാൽ വർമയുടെ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് മലയാളി താരം ആരാധ്യ ദേവി. താരത്തിന്റെ വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അതീവ ഗ്ലാമറസ് ലുക്കിലുള്ള ആരാധ്യയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ചുവപ്പും വയലറ്റും ഇടകലർന്ന ബാന്ദ്നി പ്രിന്റിലുള്ള ബ്ലൗസണിഞ്ഞ് നാടൻ ലുക്കിലാണ് ആരാധ്യ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള ആന്റിക് സിൽവർ ആഭരണങ്ങളും സ്റ്റൈൽ ചെയ്തിരിക്കുന്നു. മനോഹരമായ ഒരു പഞ്ചവർണ തത്തയും ആരാധ്യക്കൊപ്പമുണ്ട്. ‘എന്റെ തൂവൽ സുഹൃത്തിനൊപ്പം’ എന്ന കുറിപ്പോടെയാണ് ആരാധ്യ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഹെവി മേക്കപ്പാണ്. റെഡ്ഷെയ്ഡ് ലിപ്സ്റ്റിക്. സ്മഡ്ജ്ഡ് ഐ മേക്കപ്പാണ്. ചുവപ്പു പൊട്ടും അണിഞ്ഞിരിക്കുന്നു. നെറ്റിച്ചുട്ടിയണിഞ്ഞ് വേവി ഹെയർ സ്റ്റൈലാണ്.
ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ഒരു ദേവതയെ പോലെ സുന്ദരിയായിരിക്കുന്നു എന്നാണ് പലരും ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്തത്. ഈ ലുക്കില്‍ ശ്രീദേവിയെ പോലെയുണ്ടെന്നും ചിലർ കമന്റ് ചെയ്തു