കൊച്ചിയില്‍ സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂമുമായി ജോയ്ആലുക്കാസ്

Mail This Article
ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം കൊച്ചിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പരിമിതകാല ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് ഡെയ്‌ലി വെയര്‍ വളകള്‍, ചെയിനുകള്‍ എന്നിവയുടെ പണിക്കൂലിയില്‍ 2.5% ഇളവ് ലഭിക്കും. കൂടാതെ, വിവാഹാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 2.5% മുതലുള്ള ഇളവും ലഭിക്കും.

എംജി റോഡില്‍ ആരംഭിക്കുന്ന പുതിയ ഷോറൂമില്‍ എക്‌സ്‌ക്ലൂസീവ് ബ്രൈഡല്‍ ഫ്ലോറോടു കൂടി നാലു നിലകളാണുള്ളത്. 15,000 സ്‌ക്വയര്‍ വിസ്തൃതിയിലാണ് ഈ വലിയ ഷോറും തയാറാക്കിയിരിക്കുന്നത്. പരമ്പരാഗത-കണ്ടംപററി ശൈലിയിലുള്ള സ്വര്‍ണാഭരണങ്ങള്‍ താഴെ നിലയിലും, ഡയമണ്ട് ആഭരണങ്ങള്‍ ഒന്നാം നിലയിലും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയില്‍ പ്രീമിയം ബ്രൈഡല്‍ ആഭരണങ്ങളുടെയും, മൂന്നാം നിലയില്‍ പ്രീമിയം സില്‍വര്‍ ആഭരണങ്ങളുടെയും, സ്വര്‍ണം കൊണ്ടുള്ള രൂപങ്ങളുടെയും വിശാലമായ ശേഖരങ്ങളുമാണ് തയാറാക്കിയിരിക്കുന്നത്.

ആധുനിക വധുമാർക്കും ആഭരണപ്രേമികള്‍ക്കുമായി പരമ്പരാഗത- ആധുനിക ഡിസൈനുകളിലുള്ള അനുഗ്രഹ ടെമ്പിള്‍ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്സ്, എലഗന്‍സ പോള്‍ക്കി ഡയമണ്ട്സ്, യുവ എവരിഡേ ആഭരണങ്ങള്‍, അപൂര്‍വ ആന്റിക് കളക്ഷന്‍, രത്ന പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ എന്നിവയുടെ മികച്ച കളക്ഷനുകളും ഷോറൂമില്‍ ലഭ്യമാകും.