സീരിയൽ താരം മീര മുരളീധരൻ വിവാഹിതയായി

Mail This Article
മിനിസ്ക്രീൻ താരം മീര മുരളീധരൻ വിവാഹിതയായി. മനുശങ്കര്‍ ജി. മേനോൻ ആണ് വരൻ. കലവൂരിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ചേർത്തല ചക്കരക്കുളം ഗീതാഭവനിൽ പി.എൻ മുരളീധരന്റെയും കെ.കെ ഗീതയുടെയും മകളാണ് മീര. എറണാകുളം സൗത്ത് ചിറ്റൂർ ചെറുപിള്ളിൽ വീട്ടിൽ എം.സി ഗിരിജാവല്ലഭന്റെയും എസ് രാജശ്രീയുടെയും മകനാണ് മനു.

ചില നേരങ്ങളിൽ ചില മനുഷ്യർ എന്ന സീരിയലിലൂടെയാണ് മീര പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് അനിയത്തി, പൊന്നമ്പിളി, അരുന്ധതി എന്നീ ഹിറ്റ് സീരിയലുകളുടെ ഭാഗമായി.

English Summary : Actress Meera Muralisharan got married