സീരിയൽ താരം വിഷ്ണു വി.നായർ വിവാഹിതനായി

Mail This Article
×
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം വിഷ്ണു വി.നായർ വിവാഹിതനായി. കാവ്യ ജി.നായർ ആണ് വധു. ഓഗസ്റ്റ് 18ന് സ്വദേശമായ ചങ്ങനാശേരിയിലായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായായിട്ടായിരുന്നു ചടങ്ങുകൾ.
ജയരാജ് സംവിധാനം ചെയ്ത് ആനന്ദഭൈരവി എന്ന സിനിമയിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. സഹയാത്രികയാണ് ആദ്യമായി അഭിനയിച്ച സീരിയൽ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഭാഗ്യജാതകം സീരിയിലിലൂടെയാണ് വിഷ്ണു പ്രേക്ഷക ശ്രദ്ധ നേടിയത്. പൗർണമിത്തിങ്കൾ സീരിയലിലെ നായക കഥാപാത്രം നിരവധി ആരാധകരെ സമ്മാനിച്ചിരുന്നു.
English Summary : Actor Vishnu V Nair got married
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.