കഴുകന്റെ ഡിസൈനുള്ള ഷെർവാണിയിൽ ജിപി, ഗൗണിൽ സുന്ദരിയായി ഗോപിക; വിവാഹത്തിന് രാജകീയ ലുക്ക്
![gp-gopika gp-gopika](https://img-mm.manoramaonline.com/content/dam/mm/mo/style/wedding/images/2024/1/29/gp-gopika.jpg?w=1120&h=583)
Mail This Article
കഴിഞ്ഞ ദിവസമായിരുന്നു നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും തമ്മിലുള്ള വിവാഹം. അത്യാഡംബരമായി നടന്ന വിവാഹ ചടങ്ങിൽ സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് പങ്കെടുത്തത്. ആഘോഷപൂർവമായ നിരവധി ആഘോഷങ്ങളും വിവാഹത്തോടനുബന്ധിച്ച് നടന്നിരുന്നു.
![gp-gopika-wedding-4 gp-gopika-wedding-4](https://img-mm.manoramaonline.com/content/dam/mm/mo/movies/tv/images/2024/1/28/gp-gopika-wedding-4.jpg?w=845&h=440)
വിവാഹത്തിനും വിരുന്നിനുമെല്ലാം ഗോപികയും ജിപിയും ധരിച്ച വസ്ത്രങ്ങളാണിപ്പോൾ ആരാധകരുടെ മനം കവരുന്നത്. ട്രഡീഷനലായ വസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിന് ധരിച്ചത്. താലികെട്ടിനായി കസവു സാരിയിലാണ് ഗോപിക ഒരുങ്ങിയത്. പരമ്പരാഗത ആഭരണങ്ങളാണ് പെയർ ചെയ്തത്. കസവ് മുണ്ടും, തോൾമുണ്ടുമായിരുന്നു ജിപിയുടെ വേഷം. പിന്നാലെ നടന്ന വിരുന്നിന് രാജകീയ ലുക്കിലാണ് ഇരുവരും ഒരുങ്ങിയത്. മഞ്ഞ നിറത്തിലുള്ള സാരിയാണ് ഗോപിക ധരിച്ചത്. സാരിയിൽ നിറയെ ഗോൾഡൻ ഡിസൈന്‍ നൽകിയിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള ബോർഡറാണ് സാരിക്ക് നൽകിയത്. അതേ നിറത്തിലുള്ള ബ്ലൗസാണ് പെയർ ചെയ്തത്. ബ്ലൗസിൽ നിറയെ വർക്കുകൾ നൽകിയിട്ടുണ്ട്. പരമ്പരാഗത ആഭരണങ്ങളാണ് പെയർ ചെയ്തത്. സിംപിൾ മേക്കപ്പും സിംപിൾ ഹെയർസ്റ്റൈലുമാണ് ഫോളോ ചെയ്തത്.
![gp-gopika1 gp-gopika1](https://img-mm.manoramaonline.com/content/dam/mm/mo/style/wedding/images/2024/1/29/gp-gopika1.jpg?w=845&h=440)
രാജകീയ ലുക്കിലാണ് ഗോവിന്ദ് പത്മസൂര്യ വിവാഹത്തിനൊരുങ്ങിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള കുർത്തയും ധോത്തി പാന്റുമാണ് സ്റ്റൈൽ ചെയ്തത്. കുർത്തയിൽ നിറയെ ഗോൾഡൻ വർക്കുകൾ നൽകിയിട്ടുണ്ട്. കുർത്തയുടെ നെക്ക് ഭാഗത്തും താഴത്തുമാണ് കൂടുതൽ ഡിസൈൻ നൽകിയത്. കൂടെ ഒരു മൾട്ടി കളർ ഷാളും പെയർ ചെയ്തിട്ടുണ്ട്. ബീന കണ്ണനാണ് ഇരുവരുടെയും വസ്ത്രം ഒരുക്കിയത്.
![gp-gopika2 gp-gopika2](https://img-mm.manoramaonline.com/content/dam/mm/mo/style/wedding/images/2024/1/29/gp-gopika2.jpg?w=845&h=440)
വിവാഹത്തിന് മുമ്പ് നടന്ന വിരുന്നിനും ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു ഇരുവരുടെയും വസ്ത്രം. നീല തീം ബേസ് ചെയ്തായിരുന്നു രണ്ടുപേരുടെയും വസ്ത്രം. ഡാർക്ക് നീല നിറത്തിലുള്ള ഷെർവാണിയാണ് ജിപി ധരിച്ചത്. വസ്ത്രത്തിൽ ഒരു കഴുകന്റെ ഡിസൈൻ നല്‍കിയിട്ടുണ്ട്. സിൽവർ നിറത്തിലാണ് ഡിസൈൻ നല്‍കിയത്. അതിമനോഹരമായ ഗൗണാണ് ഗോപിക ധരിച്ചത്. വെള്ള നിറത്തിലുള്ള ഗൗണിന്റെ താഴെ നീല നിറമാണ് നൽകിയത്. സിൽവർ നിറത്തിലുള്ള ഡിസൈനാണ് ഗൗണിൽ മുഴുവനായും നല്‍കിയത്. ബീന കണ്ണന്റെ പിക്സൽ പനാച്ചി കളക്ഷൻ ഗൗണിലാണ് ഗോപിക സുന്ദരിയായത്. ഗൗണിന്റെ ഒരു ഭാഗത്ത് ഓഫ് ഷോൾഡറാണ് നൽകി. ഫുൾ സ്ലീവാണ് ഗൗൺ. സിംപിൾ മേക്കപ്പ് ലുക്കാണ് ഫോളോ ചെയ്തത്.
![gp-gopika3 gp-gopika3](https://img-mm.manoramaonline.com/content/dam/mm/mo/style/wedding/images/2024/1/29/gp-gopika3.jpg?w=845&h=440)
വിവാഹം കഴിഞ്ഞെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹ വിശേഷങ്ങൾ നിറയുകയാണ്.