ADVERTISEMENT

ലൈസൻസുള്ളവർക്ക് തോക്കുകൾ എളുപ്പം ലഭിക്കുന്ന അമേരിക്കയിലെ കുപ്രസിദ്ധമായ തോക്കുകളിലൊന്നാണ് എആർ–15. അമേരിക്കയുടെ റൈഫിൾ എന്നറിയപ്പെടുന്ന ഈ തോക്ക് വളരെ കുപ്രസിദ്ധവുമാണ്. യുഎസില്‍ പലപ്പോഴും നടക്കുന്ന കൂട്ടവെടിവയ്പുകളിൽ ഈ റൈഫിളിന്റെ സാന്നിധ്യമുണ്ട്.

ബൈഡൻ സർക്കാർ കൊണ്ടുവന്ന തോക്ക് നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ ശബ്ദം ഉയർത്തുന്നയാളാണ് ഡോണൾഡ് ട്രംപ്. എആർ 15 നിര്‍മിക്കുന്ന കമ്പനികൾ അദ്ദേഹത്തിനെ ആദരിക്കാനായി പ്രത്യേക എഡിഷനിൽ ഈ തോക്കുകൾ പുറത്തിറക്കിയിരുന്നു. 2020ൽ ഇത്തരമൊരു തോക്ക് പിടിച്ച് ട്രംപ് നിൽക്കുന്നതിന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.‌

പെൻസിൽവാനിയയിലെ റാലിക്കിടെ വെടിവയ്പിൽ വലതു ചെവിക്കു പരുക്കേറ്റ ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു. (Photo: AFP)
പെൻസിൽവാനിയയിലെ റാലിക്കിടെ വെടിവയ്പിൽ വലതു ചെവിക്കു പരുക്കേറ്റ ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു. (Photo: AFP)

ഈ തോക്കുകൾ യുഎസിൽ വളരെ വ്യാപകമാണ്. കണക്കുകളനുസരിച്ച് ഇരുപത് അമേരിക്കക്കാരിൽ ഒരാൾവച്ച് ഈ തോക്ക് ഉപയോഗിക്കുന്നുണ്ട്. 2.46 കോടി യുഎസ് പൗരൻമാരുടെ കൈവശം ഈ തോക്കുണ്ടത്രേ. പലരും ഇത്തരം തോക്കുകൾ ഒന്നിലധികം വാങ്ങുന്നതിനാൽ ആകെ 4.4 കോടി തോക്കുകൾ യുഎസിലുണ്ടെന്നാണ് കണക്ക്.

2012 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏകദേശം 200 പേരെങ്കിലും ഈ തോക്കുകൾ ഉപയോഗിച്ചുള്ള വെടിവയ്പുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 17 മാരകമായ വെടിവയ്പുകളാണ് ഇക്കാലയളവിൽ ഈ തോക്കുപയോഗിച്ച് നടത്തിയത്.

സെമി ഓട്ടമാറ്റിക് ഗണത്തിൽപെടുത്താവുന്ന എആർ 15 1950ൽ ആർമലൈറ്റ് എന്ന കമ്പനിയാണ് വികസിപ്പിച്ചത്. എആർ എന്ന പേര് ഇതിനു വന്നത് ആർമലൈറ്റിൽ നിന്നാണ്. പിന്നീട് ഈ തോക്കിന്റെ ഡിസൈൻ കോൾട്ട് എന്ന മറ്റൊരു പ്രശസ്ത ആയുധ നിർമാണ കമ്പനിക്ക് കിട്ടി. അവർ അതു വികസിപ്പിച്ച് എം–16 എന്ന സൈനിക റൈഫിൾ നിർമിച്ചു. ഇത് ഇന്ന് യുഎസ് സൈന്യത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 1977ൽ എആർ 15നു മേൽ കോൾട്ടിനുണ്ടായിരുന്ന പേറ്റന്റ് അവസാനിച്ചു. പക്ഷേ ആ പേര് ഇന്നും അവർക്ക് സ്വന്തമാണ്.

മറ്റു പല കമ്പനികളും ഈ തോക്ക് അതേ ഡിസൈനിൽ മറ്റു പേരുകളിൽ നിർമിക്കുന്നുണ്ട്. എങ്കിലും ഇവയെല്ലാം അമേരിക്കക്കാർക്ക് എആർ 15 തന്നെ. അനേകം സിനിമകളിലും സീരീസുകളിലും വിഡിയോ ഗെയിമുകളിലും ഈ തോക്കുണ്ട്. അതിനാൽ തന്നെ ഈ തോക്ക് അമേരിക്കൻ പൊതുബോധത്തിൽ ഉറച്ച സ്വാധീനം നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com