കൊട്ടിഘോഷിച്ചെത്തിയ എഐ പിൻ ഉപേക്ഷിച്ച് ഹ്യുമെയ്ന്‍; മിച്ചമുള്ളതെല്ലാം എച്ച്പിക്ക് വിൽക്കുന്നു
.jpg?w=1120&h=583)
Mail This Article
മോശം അവലോകനങ്ങളും ഓർഡറുകളുടെ കുറവും കാരണം ആർടിഫിഷ്യൽ ഇന്റലിജന്റ്സ് സ്റ്റാർട്ടപ്പായ ഹ്യുമെയ്ന്‍ വിയറബിൾ പിൻ ബിസിനസ് അടച്ചുപൂട്ടുന്നു. പേറ്റന്റുൾപ്പെടെയുള്ളവയെല്ലാം എച്ച്പി ഇൻകോർപ്പറേറ്റഡിന് 116 മില്യൺ ഡോളറിന് വിൽക്കുന്നുവെന്നും റിപ്പോർട്ട്
മുൻപ് ആപ്പിള്‍ കമ്പനിയില്‍ ഡിസൈനര്‍മാരായിരുന്ന ഇമ്രാന്‍ ചൗധരിയും, ബെതനി ബോള്‍ഗിയോര്‍നോയും ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയായ ഹ്യുമെയ്ന്‍ പുറത്തിറക്കിയ എഐ പിന്‍ന് (Ai Pin) വില ഏകദേശം 60,000 രൂപയായിരുന്നു.
ഫോണ്‍ പോലെ എടുത്തു നോക്കിക്കൊണ്ടിരിക്കാന്‍ ആപ്പുകളും സ്‌ക്രീനുകളും ഇല്ലെന്നതായിരുന്നു പ്രത്യേകത. ഏതു തരം വസ്ത്രത്തിലും കാന്തികമായി പിടിപ്പിക്കാം. വോയിസ് കമാന്‍ഡ് വഴി പ്രവര്‍ത്തിപ്പിക്കാം. കൈ കൊണ്ടുള്ള ആംഗ്യങ്ങളും തിരിച്ചറിയും. മറ്റൊരു ഉപകരണത്തിന്റെയും സഹായമില്ലാതെ പ്രവര്‍ത്തിക്കും എന്നതായിരുന്നു സവിശേഷതകൾ.