ADVERTISEMENT

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ എ78 5ജി (Oppo A78 5G) ഇന്ത്യയിലെത്തി. ഓപ്പോയുടെ പുതിയ സ്മാർട് ഫോൺ എയർടെൽ, ജിയോ 5ജി നെറ്റ്‌വർക്കുകളെ പിന്തുണയ്ക്കുന്നതാണ്. മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് പ്രോസസർ. ബ്ലാക്ക്, ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് പുതിയ ഫോൺ വരുന്നത്.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒപ്പോ എ78 5ജി യുടെ വില 18,999 രൂപയാണ്. ഇന്ത്യയിൽ ഇതിന്റെ വിൽപന ജനുവരി 18 ന് തുടങ്ങും. ഐസിഐസിഐ, എസ്ബിഐ, ബിഒബി, ഐഡിഎഫ്സി, വൺകാർഡ്, എയു ഫിനാൻസ് ബാങ്കുകൾ വഴി വാങ്ങുന്നവർക്ക് 10 ശതമാനം വരെ ക്യാഷ്ബാക്കും ആറ് മാസത്തെ നോകോസ്റ്റ് ഇഎംഐയും ലഭിക്കും. ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോൺ ഇന്ത്യയിലും ഇത് ലഭ്യമാകും.

90Hz റിഫ്രഷ് റേറ്റ്, 480 നിറ്റ് ബ്രൈറ്റ്സ്, 96 ശതമാനം കളർ ഗാമറ്റ് എന്നിവയുള്ള 6.5 ഇഞ്ച് എൽസിഡി എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഒപ്പോ എ78 5ജിയിലുള്ളത്. ഒപ്പോ എ78 5ജിയിൽ മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 700 5ജി ആണ് പ്രോസസർ. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെമ്മറി വർധിപ്പിക്കുന്നതിന് ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിക്കാവുന്ന വിപുലീകൃത റാം സാങ്കേതികവിദ്യയും ഫോൺ പിന്തുണയ്ക്കുന്നു.

പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും പിൻ ക്യാമറ സംവിധാനത്തിൽ ഉൾപ്പെടുന്നു. അൾട്രാ-വൈഡ് ക്യാമറയില്ല, പല ബജറ്റ് സ്‌മാർട് ഫോണുകളിൽ ഇപ്പോൾ ഇത് ഒഴിവാക്കുന്നുണ്ട്. മുൻ പാനലിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചിനുള്ളിൽ 8 മെഗാപിക്സൽ ക്യാമറ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 13 ലാണ് ഓപ്പോ എ78 5ജി പ്രവർത്തിക്കുന്നത്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സ്പീക്കറുകൾ, 33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവ സ്മാർട് ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകളാണ്. ചാർജറും ടൈപ്പ്-സി ചാർജിങ് കേബിളും ചേർന്നാണ് ഫോൺ ബോക്സ് വരുന്നത്. സ്‌മാർട് ഫോണിന് അധിക ഈട് ഉറപ്പുവരുത്താനായി സിലിക്കൺ കെയ്‌സും പാക്കേജിൽ ഉൾപ്പെടുന്നു.

 

English Summary: Oppo A78 5G with 50MP camera and 33W charging launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com