ADVERTISEMENT

ഉൽക്കമഴ കാണാൻ നല്ല രസമാണ്. ആകാശത്ത് പടക്കങ്ങൾ പോലെ കൊള്ളിമീനുകൾ കത്തിയമരുന്നതിന്റെ ദൃശ്യജാലം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ബഹിരാകാശത്തുനിന്നും കടക്കുന്ന പാറക്കഷ്ണങ്ങളാണ് ഉൽക്കമഴയ്ക്ക് കാരണമാകുന്നത്.

ഇപ്പോഴിതാ കൃത്രിമമായി ഉൽക്കമഴ സൃഷ്ടിക്കാനൊരുങ്ങുകയാണ് ജപ്പാനിലെ ഒരു കമ്പനി. ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ച് അവയുടെ ഭാഗങ്ങൾ ഉപയോഗിച്ചാണ് അവർ ഇതു സാധിക്കാൻ ഒരുങ്ങുന്നത്.

 

ജപ്പാനിലെ ടോക്കിയോയിലുള്ള ആസ്ട്രോ ലൈവ് എക്സ്പീരിയൻസസ് എന്ന കമ്പനിയാണ് ഈ നീക്കത്തിനു പിന്നിൽ. സ്കൈ കാൻവാസ് എന്നാണു പദ്ധതിയുടെ പേര്. അന്തരീക്ഷത്തിലെ ഒരു ഘടകമായ മീസോസ്ഫിയറിലെ കാലാവസ്ഥാ സവിശേഷതകൾ പഠിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഉപഗ്രഹങ്ങൾക്ക് കൃത്യമായി നിരീക്ഷിക്കാൻ സാധിക്കാത്ത നിലയിൽ താഴ്ന്നതും എന്നാൽ കാലാവസ്ഥാ ബലൂണുകളെയും ഉപഗ്രഹങ്ങളെയും സംബന്ധിച്ച് ഉയർന്നതുമായ മേഖലയാണ് മീസോസ്ഫിയർ.

 

ഈ പദ്ധതിയുടെ ആദ്യഘട്ടം 2020ൽ നടപ്പാക്കാനായിരുന്നു കമ്പനിയുടെ ഉദ്ദേശ്യം. അന്ന് ഇതിനായി ഒരു ഉപഗ്രഹവും അവർ ബഹിരാകാശത്തേക്ക് അയച്ചു. എന്നാൽ സാങ്കേതികപരമായ പ്രതിസന്ധികളാൽ ഇതു നടന്നില്ല. തുടർന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ കൂടുതൽ തുക നേടിയ ശേഷമാണ് കമ്പനിയുടെ തിരിച്ചുവരവ്. കൃത്രിമ ഉൽക്കമഴ ഈ വർഷം ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ തീയതി വെളിവാക്കിയിട്ടില്ല.

 

വലിയ വലിയ ചടങ്ങുകൾക്കും മറ്റും വിനോദം എന്ന നിലയിലും ഉൽക്കമഴ സൃഷ്ടിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉപഗ്രഹങ്ങളിൽ നിന്ന് ചെറിയ വസ്തുക്കൾ പുറത്തേക്കു തെറിപ്പിച്ചാണ് ഉൽക്കമഴ സൃഷ്ടിക്കുന്നത്. ഇവ ഭൗമനിരപ്പിൽ നിന്ന് 60 മുതൽ 80 വരെ കിലോമീറ്റർ വരെ ഉയരത്തിൽ കത്തിജ്വലിക്കും. ഇങ്ങനെ ഉൽക്ക മഴയുടെ അനുഭവം സൃഷ്ടിക്കും.

 

English Summary: Earth Could Witness Its First Human-Made Meteor Shower By 2025!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com