ഓണത്തിന് വൻ ഓഫറുകളുമായി എംഐ, സ്മാര്‍ട് ടിവികൾക്കും ഫോണുകൾക്ക് ഇളവുകൾ

Mail This Article
മുൻനിര ഇലക്ട്രോണിക്സ്, മൊബൈൽ ബ്രാൻഡായ എംഐ ഈ ഓണക്കാലത്ത് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. എംഐ ഓണവിസ്മയം ഓഫറിന്റെ ഭാഗമായി സ്മാർട് ടിവികൾക്ക് മൂന്ന് വർഷത്തെ വാറണ്ടി, 7500 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ കൂടാതെ 40 ശതമാനം വരെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മൊബൈല്‍ മോഡലുകളായ റെഡ്മി, ഷഓമി സ്മാർട് ഫോണുകൾ വാങ്ങുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് കപ്പിൾസിന് ദുബായ് ട്രിപ്പും, മറ്റു ഭാഗ്യശാലികൾക്ക് റെഡ്മി 40 ഇഞ്ച് സ്മാർട് ടിവി എന്നിവ സമ്മാനമായി നൽകുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്മാർട് ഫോണ്‍ മോഡലുകൾക്ക് ഉറപ്പായ സമ്മാനവും നൽകുന്നു.

ഇതുകൂടാതെ എല്ലാ റെഡ്മി, എംഐ ലാപ്ടോപ്പുകൾക്ക് ഒരു വർഷം അധികവാരണ്ടിയും ലാപ്ടോപ് ബാക്ക്പാക്കും ലഭിക്കുന്നതാണ്. ഈ ഓഫറുകൾ സെപ്റ്റംബർ 1 മുതൽ 10 വരെ കേരളത്തിൽ ഉടനീളമുള്ള എംഐ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്.
കൊച്ചി എംജി റോഡിലെ സെന്റർ സ്ക്വയറിൽ നടന്ന ചടങ്ങിൽ അഭിലാഷ് ദേവരാജൻ സോണൽ ബിസിനെസ്സ് മാനേജർ, പ്രിജോ പീറ്റർ സ്റ്റേറ്റ് ഹെഡ്, ദീപഞ്ചൻ പോൾ റീട്ടെയ്ൽ മാർക്കറ്റിങ് ഹെഡ് എന്നിവർ ചേർന്നാണ് ഓണവിസ്മയം 2022 ഓഫറുകൾ പ്രഖ്യാപിച്ചത്. ഓണത്തോടനുബന്ധിച്ച് എംഐയുടെ ഓണവിസ്മയം തീം സോങ്ങും ചടങ്ങിൽ പുറത്തുവിട്ടു.
English Summary: Xiaomi Onam Offers