കൊച്ചി വിമാനത്താവളത്തിൽ ഇനി ഇലക്ട്രിക്, ഹൈഡ്രജൻ സാങ്കേതിക വിദ്യയിലുള്ള വാഹനങ്ങളെന്ന് സിയാല്‍ എം.ഡി

Mail This Article
കൊച്ചി വിമാനത്താവളത്തിലെ ഹൈഡ്രജന്‍ പ്ലാന്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്. ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍ ഹൈഡ്രജന്‍ പ്ലാന്റ് നിര്‍മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ 'ഭാവിക്കു വേണ്ടി സംസാരിക്കൂ' എന്ന വിഷയത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി വിമാനത്താവളത്തിലെ വാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്, ഹൈഡ്രജന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റും. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കും. പൂര്‍ണമായും സോളാര്‍ ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം കൊച്ചിയിലേതാണ്. മറ്റ് രാജ്യങ്ങള്‍ കേരള മാതൃക അനുകരിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി വിമാനത്താവളത്തെ കാര്‍ബണ്‍ ന്യൂട്രലാക്കിമാറ്റും.' ക്ലീന്‍ എനര്‍ജി' ഉപഭോഗത്തില്‍ സിയാല്‍ ട്രെന്റ് സെറ്ററാണെന്നും സുഹാസ് പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം നിര്‍മ്മിക്കുകയെന്നത് സിയാലിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ചേറ്റുവ മുതല്‍ ആക്കുളം വരെ നീളുന്ന ജലപാതയും നിലവില്‍ വരും. പെരിയാറിന് സമീപത്തായി സിയാല്‍ 'കാര്‍ഗോ സിസ്റ്റം' നിര്‍മിക്കുന്നു.' ഉള്‍നാടന്‍ ജലപാതകളുടെ നിര്‍മാണത്തിലും സിയാല്‍ പങ്കുവഹിക്കുന്നുണ്ടെന്നും സുഹാസ് വ്യക്തമാക്കി.