ശുചിത്വ മിഷനിൽ കോഒാർഡിനേറ്റർ, സ്പെഷലിസ്റ്റ് ഒഴിവ്; ശമ്പളം 80,000, യോഗ്യത: ബിരുദം

Mail This Article
ശുചിത്വ മിഷൻ പദ്ധതിയിൽ ഡിഗ്രി കഴിഞ്ഞവർക്ക് മികച്ച അവസരം. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ശുചിത്വ മിഷൻ പദ്ധതിയുടെ WASH (വാട്ടർ, സാനിറ്റേഷൻ ആൻഡ് ഹൈജീൻ) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ 182 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജില്ലകളിൽ കരാർ നിയമനമാണ്. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം:
∙ബ്ലോക്ക് കോഒാർഡിനേറ്റർ (152): ബിടെക്/എംഎസ്ഡബ്ല്യു/എംബിഎ, ഒരു വർഷ പരിചയം അല്ലെങ്കിൽ ഏതെങ്കിലും ബിരുദം, 3 വർഷ പരിചയം; 30,000.
∙എസ്ഡബ്ല്യുഎം കൺസൽറ്റന്റ് (14): എംടെക് എൻവയൺമെന്റൽ എൻജിനീയറിങ്, സോളിഡ് വേസ്റ്റ് മാനേജ്മെന്റിൽ പ്രാഗത്ഭ്യം, 2 വർഷ പരിചയം; 60,000.
∙എൽഡബ്ല്യുഎം കൺസൽറ്റന്റ് (14): എംടെക് എൻവയൺമെന്റൽ എൻജിനീയറിങ്, ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റിൽ പ്രാഗത്ഭ്യം, 2 വർഷ പരിചയം; 60,000.
∙എസ്ഡബ്ല്യുഎം സ്പെഷലിസ്റ്റ് (1): എംടെക് എൻവയൺമെന്റൽ എൻജിനീയറിങ്, സോളിഡ് വേസ്റ്റ് മാനേജ്മെന്റിൽ പ്രാഗത്ഭ്യം, 5 വർഷ പരിചയം; 80,000.
∙എൽഡബ്ല്യുഎം സ്പെഷലിസ്റ്റ് (1): എംടെക് എൻവയൺമെന്റൽ എൻജിനീയറിങ്, ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റിൽ പ്രാഗത്ഭ്യം, 5 വർഷ പരിചയം; 80,000.
∙പ്രായപരിധി: 45. അർഹർക്ക് വയസ്സിളവു ലഭിക്കും. www.kcmd.in