ഹെൽത്ത് ഇൻസ്പെക്ടർ, ജെപിഎച്ച്എൻ: ഏപ്രിലിൽ 21 പരീക്ഷകൾ

Mail This Article
ഏപ്രിലിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ (മെയിൻ പരീക്ഷ), ഇന്ത്യൻ സിസ്റ്റംസ് ഒാഫ് മെഡിസിനിൽ ആയുർവേദ തെറപ്പിസ്റ്റ്, തദ്ദേശ സ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2, ആരോഗ്യ വകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2, ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ഒാക്സിലിയറി നഴ്സ് മിഡ്‌വൈഫ്, ഇന്ത്യൻ സിസ്റ്റംസ് ഒാഫ് മെഡിസിനിൽ ആയുർവേദ തെറപ്പിസ്റ്റ്, മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ അനലിസ്റ്റ്, ബവ്കോയിൽ കംപ്യൂട്ടർ പ്രോഗ്രാമർ കം ഒാപ്പറേറ്റർ എന്നിവ ഉൾപ്പെടെ 21 പരീക്ഷകളാണ് ഏപ്രിലിൽ നടത്തുക. അപേക്ഷകർക്ക് ഫെബ്രുവരി 19 വരെ കൺഫർമേഷൻ നൽകാം.