കമ്പനി/ബോർഡ് ലാസ്റ്റ് ഗ്രേഡ്: 29 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു

Mail This Article
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയുടെ 29 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു.
ബവ്കോ, ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, എസ്‌സി/എസ്ടി ഡവലപ്മെന്റ് കോർപറേഷൻ, ലേബർ വെൽഫെയർ ഫണ്ട് ബോർഡ്, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. ഒഴിവുകളിൽ ഉടൻ പിഎസ്‌സി നിയമന ശുപാർശ തയാറാക്കും.
∙ഇതുവരെ 1953 നിയമന ശുപാർശ
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ 1953 പേർക്കു നിയമന ശുപാർശ ലഭിച്ചു.
നിയമനനില: ഓപ്പൺ മെറിറ്റ്–1613 (മെയിൽ), 1481 (ഫീമെയിൽ), ഇഡബ്ല്യുഎസ്–1621, 1537. ഈഴവ–1600, 1482. എസ്‌സി–സപ്ലിമെന്ററി 33, സപ്ലിമെന്ററി 30. എസ്ടി–സപ്ലിമെന്ററി 96, സപ്ലിമെന്ററി 61. മുസ്‌ലിം–2751, 2762. എൽസി/എഐ–സപ്ലിമെന്ററി 61, സപ്ലിമെന്ററി 32. ഒബിസി–1603, 1570. വിശ്വകർമ–2042, 1656. എസ്ഐയുസി നാടാർ–സപ്ലിമെന്ററി 17, സപ്ലിമെന്ററി 7. എസ്‌സിസിസി–സപ്ലിമെന്ററി 27, സപ്ലിമെന്ററി 25. ധീവര–3451, 2872.