ബവ്കോ എൽഡിസി: 202 നിയമന ശുപാർശയിൽ 201 എണ്ണവും എൻജെഡി!

Mail This Article
ബവ്റിജസ് കോർപറേഷനിൽ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്നു നടന്ന 202 നിയമന ശുപാർശയിൽ 201 എണ്ണവും എൻജെഡി ഒഴിവിൽ. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം കഴിയുമ്പോഴും ഒരൊറ്റ പുതിയ ഒഴിവു മാത്രമാണ് ബവ്കോ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തത്.
2024 ഫെബ്രുവരി 6നാണ് ഈ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. മെയിൻ ലിസ്റ്റിൽ 1619, സപ്ലിമെന്ററി ലിസ്റ്റിൽ 1518, ഭിന്നശേഷി ലിസ്റ്റിൽ 42 എന്നിങ്ങനെ 3179 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി. 2024 മേയ് 31ന് ആയിരുന്നു ആദ്യ നിയമന ശുപാർശ. പുതിയ ഒരൊഴിവിലേക്കും മുൻ ലിസ്റ്റിലെ നിയമന ശുപാർശയെ തുടർന്നു ജോലിയിൽ പ്രവേശിക്കാത്തവരുടെ 102 എൻജെഡി ഒഴിവിലേക്കുമായിരുന്നു ഇത്. പിന്നീട് 2024 സെപ്റ്റംബർ 24നും കഴിഞ്ഞ ജനുവരി 21നുമാണു നിയമന ശുപാർശ നടന്നത്. സെപ്റ്റംബർ 24ന് 65 എൻജെഡി ഒഴിവിലേക്കും ജനുവരി 21ന് 34 എൻജെഡി ഒഴിവിലേക്കും ശുപാർശ നൽകി. ആദ്യം റിപ്പോർട്ട് ചെയ്ത ഒരു ഒഴിവല്ലാതെ പുതിയ ഒഴിവൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
∙ഇപ്പോഴത്തെ നിയമനനില: ഓപ്പൺ മെറിറ്റ്–146, ഈഴവ–162, എസ്‌സി–സപ്ലിമെന്ററി 5, എസ്ടി–സപ്ലിമെന്ററി 21, മുസ്‌ലിം–367, എൽസി/എഐ–826, ഒബിസി–194, വിശ്വകർമ–253, ഹിന്ദു നാടാർ–154, എസ്‌സിസിസി–സപ്ലിമെന്ററി 4, ധീവര–266. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 7, എച്ച്ഐ–സപ്ലിമെന്ററി 9.