സിവിൽ എക്സൈസ് ഓഫിസർ: 13 ജില്ലയിൽ റാങ്ക് ലിസ്റ്റായി

Mail This Article
എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഒാഫിസർ (മെയിൽ) തസ്തികയുടെ 13 ജില്ലയിലെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.
പാലക്കാട് ഒഴികെയുള്ള ജില്ലകളിലെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതൽ പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എറണാകുളം ജില്ലയിലാണ്–164.
കുറവ് പത്തനംതിട്ട ജില്ലയിൽ–49. പാലക്കാട് ജില്ലയിലെ ലിസ്റ്റ് വൈകാതെ പ്രസിദ്ധീകരിക്കും.
ഒഴിവ് 126; മുൻ ലിസ്റ്റിൽ നിയമന ശുപാർശ 658
ഈ തസ്തികയുടെ 126 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ ഒഴിവ് തൃശൂർ ജില്ലയിലാണ്–14. കുറവ് പത്തനംതിട്ട ജില്ലയിൽ–1.
മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 14 ജില്ലയിലുമായി 658 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ ശുപാർശ നടന്നത് തിരുവനന്തപുരം ജില്ലയിലും (81) കുറവ് വയനാട് ജില്ലയിലും (24) ആണ്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ അൻപതിലേറെപ്പേർക്കു നിയമന ശുപാർശ ലഭിച്ചു.