Activate your premium subscription today
‘‘ആനയെ കണ്ട് വഴിമാറിക്കൊടുത്ത് വഴി മാറിക്കൊടുത്ത് പോയതാണ്. രാത്രിയിൽ കാട് നിറയെ മൃഗങ്ങളുടെ ഒച്ചയും ബഹളവുമൊക്കെ ആയിരുന്നു. നല്ല മഞ്ഞ് പെയ്യുന്നുണ്ടായിരുന്നതിനാൽ തന്നെ അസഹനീയമായ തണുപ്പും. കുറ്റാക്കൂരിരുട്ടത്ത് ഞങ്ങൾ മൂന്നു പേരും ചേർന്ന് ആ പാറപ്പുറത്തിരുന്നു. ഒരു നാലു മണിയായപ്പോൾ അമ്പലത്തിൽ നിന്ന് മൈക്കിലൂടെയുള്ള ശബ്ദം കേട്ടു. അത് ഏതു ഭാഗത്തുനിന്നാണെന്ന് ശ്രദ്ധിച്ചു. സൂര്യപ്രകാശം കാടിനകത്തെത്താൻ ഒരുപാട് സമയമെടുക്കും. ഒടുവിൽ പുറത്തേക്ക് ഇറങ്ങി നടന്നു’’ – ഒരു ദിവസം ഉച്ച മുതൽ പിറ്റേന്ന് രാവിലെ വരെ വനത്തിനുള്ളിൽ കുടുങ്ങിപ്പോയ മൂന്നു സ്ത്രീകൾ സുരക്ഷിതമായി ജീവിതത്തിലേക്ക് തിരികെ വന്നത് വിവരിക്കാനാവാത്ത അനുഭവമാണ്. കോതമംഗലം കുട്ടംപുഴയിലെ അട്ടിക്കളത്തു നിന്നുള്ള മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർലി സ്റ്റീഫൻ എന്നിവരാണ് കാണാതായ പശുവിനെ തിരഞ്ഞ് നവംബർ 28 വ്യാഴാഴ്ച വനത്തിലേക്ക് പോയത്. വനപാലകരും നാട്ടുകാരും ചേർന്ന് രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ ഇവരെ വനത്തിനുള്ളിൽ കണ്ടെത്തി. എന്നാൽ, എന്തെല്ലാമായിരുന്നു ആ രാത്രി അവർ മൂവർക്കും കാടിനുള്ളിൽ അനുഭവിക്കേണ്ടി വന്നത്? മായാ ജയന്റെ സ്വന്തം വാക്കുകളിൽ ആ നടക്കുന്ന അനുഭവത്തിന്റെ വിശദാംശങ്ങൾ അറിയാം...
ഇരുപതോ മുപ്പതോ വർഷമല്ല, 44 വർഷമാണ് ജയിംസ് ബാങ്ക്ജോലിയിൽ മുഴുകിയത്. 16–ാം വയസ്സിൽ ഫെഡറൽ ബാങ്കിൽ ചേർന്ന തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശി ജയിംസ് പറപ്പുള്ളിൽ പക്ഷേ ഈ 44 വർഷവും ബാങ്ക് ഉദ്യോഗസ്ഥൻ എന്നപോലെ കൃഷിപ്രേമിയുമായിരുന്നു. അതുകൊണ്ടുതന്നെ ഉദ്യോഗത്തിൽനിന്നു കൃഷിയിലേക്കുള്ള മാറ്റം ജയിംസിന്
കട്ടപ്പനയ്ക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ട ഉടമയുടെ വീട്ടിൽ ഉദ്യോഗസ്ഥരെത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഏലക്കർഷകർ കേൾക്കാനിടയില്ലാത്ത കേട്ടാൽ നെറ്റി ചുളിക്കുന്ന ഒരു വാക്കാണ് Safe to eat. കാരണമായി പറയുന്നത് ഏലം അത്ര എളുപ്പമല്ല കൃഷി ചെയ്യാൻ. അതിനാൽ രാസവസ്തുക്കൾ ധാരാളമായി ഉപയോഗിച്ചേ മതിയാവൂ. ഏലത്തിന്റെ വില 1000 രൂപയ്ക്കു താഴെയായിരുന്നപ്പോൾ ഉണ്ടായിരുന്ന ഭക്ഷ്യയോഗ്യത 4000 എത്തിയപ്പോൾ നഷ്ടപ്പെട്ടു.
Results 1-4