ആലപ്പുഴ ജില്ലയിലെ നിയമസഭാമണ്ഡലമാണ് അരൂർ. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം. 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എ.എം. ആരിഫ് വിജയിച്ചു. അദ്ദേഹം ലോക്സഭാ എംപിയായതിനെ തുടർന്നു 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാൻ മണ്ഡലം പിടിച്ചെടുത്തു.