കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന്, വളപട്ടണം, പുഴാതി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് അഴീക്കോട് നിയമസഭാമണ്ഡലം. ചടയൻ ഗോവിന്ദനായിരുന്നു അഴീക്കോടിന്റെ ആദ്യ എംഎൽഎ. പി ദേവൂട്ടി, ഇ.പി.ജയരാജൻ, ടി.കെ.ബാലൻ എന്നിവർ പിന്നീട് ജനപ്രതിനിധികളായി. 1987-ൽ എം.വി.രാഘവൻ യുഡിഎഫിൽ നിന്ന് വിജയിച്ചു. 2005ലെ ഉപതിരഞ്ഞെടുപ്പ് മുതൽ സിപിഎമ്മിലെ എം. പ്രകാശൻ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011 മുതൽ മുസ്‌ലിം ലീഗിലെ കെ.എം. ഷാജി അഴീക്കോടിനെ പ്രതിനിധീകരിക്കുന്നു.