കാസർകോട് താലൂക്കിലാണ് കാസർകോട് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. എൻ.എ. നെല്ലിക്കുന്ന് (ഐയുഎംഎൽ) ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കാസർകോട് മുനിസിപ്പാലറ്റി, മൊഗ്രാൽ പുത്തൂർ, മധൂർ, ബദിയഡുക്ക, കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കാസർകോട് നിയമസഭാമണ്ഡലം. കാസർകോട് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് കാസർകോട് നിയമസഭാമണ്ഡലം. മുസ്‌ലിം ലീഗിന്റെ എൻ.എ.നെല്ലിക്കുന്നാണ് 2016ൽ ഇവിടെനിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.