എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കോതമംഗലം നിയമസഭാമണ്ഡലം. കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന കോതമംഗലം നഗരസഭ, കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ്. സിപിഎമ്മിലെ ആന്റണി ജോൺ ആണ് ഈ മണ്ഡലത്തെ 2016 മുതൽ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.