ADVERTISEMENT

കോതമംഗലം∙ കോതമംഗലം നിയോജക മണ്ഡല തൊഴിൽ മേള എംബിറ്റ്‌സ് കോളജിൽ സംഘടിപ്പിച്ചു. സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് എംബിറ്റ്‌സ് കോളജിന്റെ സഹകരണത്തോടെയാണ് തൊഴിൽമേള സംഘടിപ്പിച്ചത്.

മേളയുടെ ഉദ്ഘാടനം കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. മേഖല എംപ്ലോയ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുറഹിമാൻ കുട്ടി.കെ അധ്യക്ഷത വഹിച്ചു. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് മുൻനിര സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനു വേണ്ടിയാണ് ‘ഉദ്യോഗ്-23’ എന്ന പേരിൽ കോതമംഗലം നിയോജക മണ്ഡല തൊഴിൽ മേള സംഘടിപ്പിച്ചത്.  

എൻജിനീയറിങ്, ടെക്നോളജി, ഐടി, ആരോഗ്യം, ടൂറിസം, കോമേഴ്‌സ് ആൻഡ് ബിസിനസ്, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ ആൻഡ് അഡ്വെർടൈസിങ്, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ബാങ്കിങ് തുടങ്ങിയ വിവിധ സെക്ടറുകളിലെ മുപ്പതിലധികം കമ്പനികൾ മേളയിൽ പങ്കെടുത്തു. രണ്ടായിരത്തിൽ അധികം പേർ മേളയിൽ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ എംപ്ലോയ്മെൻ്റ് ഓഫിസർ ഡി.എസ്.ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തി. മാർ തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, എംബിറ്റ്‌സ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. പി. സോജൻ ലാൽ,  പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ പ്രഫ. പോൾസൺ പീറ്റർ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഷിജു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കോളജ് സെക്രട്ടറി സി.എ. കുഞ്ഞച്ചൻ ചുണ്ടാട്ട് സ്വാഗതവും ജനറൽ കൺവീനർ സനോജ് കെ.എസ്. നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com