എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് മൂവാറ്റുപുഴ നിയമസഭാമണ്ഡലം. മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന മൂവാറ്റുപുഴ മുനിൽപ്പാലിറ്റി, ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം എന്നീ പഞ്ചായത്തുകളും കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ നിയമസഭാമണ്ഡലം. സിപിഐയിലെ എൽദോ എബ്രഹാമാണ് മൂവാറ്റുപുഴ മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി.