കേരളത്തിൽ ബിജെപിയുടെ ഏക മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. 2016ൽ നേമത്ത് ഒ.രാജഗോപാലാണ് ബിജെപിക്കായി കേരളത്തിൽ അക്കൗണ്ട് തുറന്നത്.