പഠനവുമായി ബന്ധപ്പെട്ട എല്ലാ ആശയങ്ങളെയും സ്വീകരിക്കാനും പ്രവർത്തിപഥത്തിൽ കൊണ്ടുവരാനുമുള്ള കഴിവ് രേവതി നക്ഷത്രക്കാര്‍ക്കുണ്ട്. ചെറിയ ആശങ്കകൊണ്ടുപോലും കുണ്ഠിതവും നിരാശയും ബാധിക്കും. ആ സ്വഭാവരീതി മാറ്റാൻ ഈ അധ്യയനവർഷം മുതൽ ശ്രമിക്കുക. പഠനമടക്കമുള്ള കാര്യങ്ങൾ മറ്റുള്ളവരുടെ സഹായത്തോടെയും മറ്റുള്ളവരെക്കൊണ്ടുമൊക്കെ ചെയ്യിപ്പിക്കാൻ ശ്രമം നടത്താറുണ്ട്. അത്തരം രീതികൾ ഭാവിക്ക് അനുകൂലമല്ല എന്ന് മനസ്സിലാക്കുക. ഓരോ ദിവസവും ചെയ്ത് തീർക്കേണ്ട കാര്യങ്ങളെപ്പറ്റി മുൻവിധി തയാറാക്കി വയ്ക്കുന്നത് നല്ലതാണ്. കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് രേവതിക്കാര്‍ക്കു ധാരാളമുണ്ട്. ആ കഴിവ് പരമാവധി പ്രയോജനപ്പെടുത്തി മുന്നേറാൻ ശ്രമിക്കുക.