ADVERTISEMENT

പൂരുരുട്ടാതി
വ്യത്യസ്തവും വിവിധങ്ങളുമായ തൊഴിൽ മേഖലകൾ വന്നു ചേരും. പരീക്ഷ, ഇന്റർവ്യൂ എന്നിവയില്‍ വിജയിക്കും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. പുതിയ കർമമണ്ഡലങ്ങളിൽ പണം മുതല്‍ മുടക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

ഉത്തൃട്ടാതി
ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഔദ്യോഗിക മേഖലയിൽ അഹോരാത്രം പ്രയത്നം വേണ്ടി വരും. ഭരണ സംവിധാനത്തിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരം വന്നു ചേരുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

രേവതി
തൊഴിൽ മേഖലകളിൽ മാനസിക സംഘർഷം അനുഭവപ്പെടും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. മംഗളകർമങ്ങളില്‍ പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടാനുമുള്ള അവസരം രേവതി നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur June 2024 / Pururuttathi, Uthrattathi, Revathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com