നിസാന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് ബ്രാൻഡാണ് ഡാറ്റ്സൺ. ഡാറ്റ്സണിന്റെ യഥാർത്ഥ ഉൽപ്പാദനം 1931-ൽ ആരംഭിച്ചു. 1958 മുതൽ 1986 വരെ നിസ്സാൻ കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ പേരായിരുന്നു ഡാറ്റ്സൺ. 1986 മാർച്ചിൽ ഡാറ്റ്‌സൺ ബ്രാൻഡ് നിസ്സാൻ അവസാനിപ്പിച്ചു, എന്നാൽ വളർന്നുവരുന്ന വിപണികൾക്കായി നിർമിച്ച കുറഞ്ഞ വിലയുള്ള വാഹനങ്ങളുടെ ബ്രാൻഡായി 2013 ജൂണിൽ ഇത് വീണ്ടും പുറത്തിറക്കി. 2022 ഏപ്രിലിൽ ഈ ബ്രാൻഡ് നിസാൻ വീണ്ടും നിർത്തലാക്കി.