Activate your premium subscription today
അവളുടെ മുൻപിൽ എപ്പോഴും വീശുക പച്ചക്കൊടിയായിരിക്കും, തടസ്സത്തിന്റെ ചുവപ്പുകൊടിയില്ലാതെ എല്ലായിപ്പോഴും സ്വതന്ത്രമായ യാത്ര. ആ വരവിൽ വഴിയൊഴിച്ചിട്ട് ‘കൂട്ടുകാരികൾ’ കാത്തുകിടക്കും. ഞൊടിയിടയിൽ പൊടിപറത്തി വിറപ്പിച്ച് വലിയ ‘ഉരുക്കു’ശബ്ദത്തോടെ അവൾ വേഗത്തിൽ കടന്നുപോകും. ഇന്ത്യൻ റെയില്വേയ്ക്ക് പേരും പെരുമയും നേടിക്കൊടുത്ത രാജധാനിയെ കുറിച്ചാണ് പറയുന്നത്. അടുത്തകാലത്തായി വന്ദേഭാരത് ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകൾ രാജ്യത്ത് അവതരിപ്പിക്കപ്പെട്ടെങ്കിലും ഡൽഹി തൊട്ട് ഓടിയെത്തുന്ന രാജധാനിയുടെ പത്രാസിന് ഇപ്പോഴും വലിയ കോട്ടമൊന്നും ഉണ്ടായിട്ടില്ല. രാജ്യതലസ്ഥാനവുമായി സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെയോ പ്രമുഖ നഗരങ്ങളെയോ ബന്ധിപ്പിക്കുന്ന രാജധാനിയെ മറ്റു ട്രെയിനുകളിൽനിന്ന് വ്യത്യസ്തമാക്കാൻ ഇന്ത്യൻ റെയില്വേ എന്നും ശ്രമിച്ചിരുന്നു. പ്രധാന കാരണം, വിമാന തുല്യമായിരുന്നു രാജധാനിയുടെ ടിക്കറ്റ് നിരക്ക്, അതിനാൽ സേവനങ്ങളിലും അതു നൽകണമെന്ന് റെയിൽവേ നിർബന്ധംവച്ചു. ഒറ്റവാചകത്തിൽ ‘പാളത്തിലെ പറക്കും വിമാനം’ അതായിരുന്നു രാജധാനി. ഇന്ത്യൻ റെയിൽവേ രാജധാനിയെ രാജ്യത്തിന് പരിചയപ്പെടുത്തിയിട്ട് 55 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 1969ൽ യുഎസ് മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച അതേവർഷമാണ് ഇന്ത്യയിൽ രാജധാനി സർവീസ് പ്രഖ്യാപിക്കുന്നത്. 1969 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച റെയിൽവേ ബജറ്റിലായിരുന്നു ഈ പ്രഖ്യാപനം. എന്തുകൊണ്ടാണ് ഇന്ത്യയിൽ രാജധാനി അവതരിപ്പിക്കപ്പെട്ടത്? രാജധാനിയുടെ വളർച്ച എപ്രകാരമായിരുന്നു? നിലവിൽ എങ്ങനെയാണ് രാജധാനി പ്രീമിയം സർവീസുകൾ ഇന്ത്യയിൽ നടത്തപ്പെടുന്നത്? വന്ദേഭാരതിനു മുന്നിൽ അതിന്റെ പ്രഭ മങ്ങിയോ?
മൂവാറ്റുപുഴ ∙ സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതു കൊണ്ടാണ് ശബരി റെയിൽ പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്നതെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ശബരി റെയിൽ പാതയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് റെയിൽ പാത കടന്നു പോകുന്ന ലോക്സഭാ മണ്ഡലങ്ങളായ ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിലെ എംപിമാർ ഒരുമിച്ച് കേന്ദ്ര മന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകിയപ്പോഴാണു സംസ്ഥാന സർക്കാർ നിലപാടിനെ മന്ത്രി കുറ്റപ്പെടുത്തിയത്.
തിരുവനന്തപുരം ∙ വാരിക്കോരി നൽകിയെന്നു റെയിൽവേ മന്ത്രി ആവർത്തിക്കുമ്പോഴും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിന് അർഹിക്കുന്ന പരിഗണന ബജറ്റിൽ ലഭിച്ചില്ല. കുറവു വിഹിതം കിട്ടിയവരിൽ മൂന്നാമതാണു കേരളത്തിന്റെ സ്ഥാനം. ഉത്തർപ്രദേശിനും മഹാരാഷ്ട്രയ്ക്കും 15,000 കോടിക്കു മുകളിൽ ലഭിക്കുമ്പോഴാണു കേരളത്തിനു നൽകിയ 3011 കോടി രൂപ വലിയ വിഹിതമായി അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം ∙ കേരളത്തിനു 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ സാധ്യത. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി സർവീസുകളാണു റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക. ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്.
കൊച്ചി ∙ അങ്കമാലി–ശബരി റെയിൽ പദ്ധതിയുടെ ചെലവ് സംസ്ഥാന സർക്കാർ പങ്കിടുന്നതു സംബന്ധിച്ച ഫയലിനു ധനമന്ത്രിയുടെ ഓഫിസിൽ വിശ്രമം. ധനകാര്യ വകുപ്പിൽനിന്നു ഫയൽ നീങ്ങണമെങ്കിൽ ഇനി മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെടേണ്ട സ്ഥിതിയാണ്. ശബരി റെയിൽ പദ്ധതിക്കായി 3800.93 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഒപ്പമാണു സംസ്ഥാന സർക്കാർ കത്തു നൽകേണ്ടത്.
ഇന്ത്യയിൽ വലിയ രീതിയിൽ അടിസ്ഥാന വികസന പദ്ധതികൾ നടക്കുന്നതിനാൽ ഇതിനോട് ബന്ധപ്പെട്ട വരുന്ന ഓഹരികളെല്ലാം ഉഷാറിലാണ്. റെയിൽവേ അനുബന്ധ ഓഹരികളും, പോർട്ട്, റോഡ്, ലോജിസ്റ്റിക്സ്, മെട്രോ, പ്രതിരോധ ഓഹരികളും ഉയരുകയാണ്. ഉദാഹരണത്തിന് കൊച്ചിൻ ഷിപ്യാർഡിൻറ്റെ ഓഹരി വില ഒരാഴ്ചയിൽ 13 ശതമാനവും, ഒരു മാസത്തിൽ 32
ഇനി എന്നാണ് വന്ദേഭാരത് ട്രെയിനിൽ കിടന്നു യാത്ര ചെയ്യാൻ പറ്റുക..? ട്രെയിൻ യാത്രയെ മാറ്റിമറിച്ചു കുറച്ചു കാലമായി വന്ദേ ഭാരത് കേരളത്തിന്റെ തെക്കും വടക്കും ഓടുകയാണ്. ചെയർകാർ ആയ വന്ദേഭാരതിൽ ഇരുന്നു യാത്ര ചെയ്യുന്നവരുടെ അടുത്ത ആഗ്രഹമാണിത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി വേണ്ടേ. വന്ദേഭാരതിൽ ഇരുന്നു മടുത്തതു കൊണ്ടല്ല ഈ ആഗ്രഹം. അത് അത്യാഗ്രഹവുമല്ല. കേരളത്തിലെ ട്രെയിനുകളിൽ നല്ല പങ്കും സ്ലീപ്പറുകളാണ്. മലയാളിക്കു പോകേണ്ടത് ബെംഗളൂരുവിനും ചെന്നൈയ്ക്കും മൂംബൈയ്ക്കും മറ്റുമല്ലേ. വന്ദേ ഭാരത് വന്നതോടെ ട്രെയിൻ യാത്ര സൗകര്യങ്ങൾ നിറഞ്ഞ അനുഭവമായി മാറുകയും ചെയ്തു. സ്ലീപ്പർ വന്ദേ ഭാരത് വന്നാൽ ഇപ്പോഴത്തെ പല രാത്രി ട്രെയിനുകളും സ്ലീപ്പറാകും.
ആലപ്പുഴ∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, തീരദേശ റെയിൽപാതയിലെ കുമ്പളം– തുറവൂർ റീച്ച് പ്രതീക്ഷയുടെ ട്രാക്കിൽ. ഇവിടെ ഇരട്ടപ്പാതയാക്കുന്നതിനുള്ള സ്ഥലമെടുപ്പിന്റെ അന്തിമ വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം വരും. പുനരധിവാസ പാക്കേജ് അംഗീകാരത്തിനായി ലാൻഡ് റവന്യു കമ്മിഷണർക്കു കൈമാറി. ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ
ഷൊർണൂർ ∙ ‘ഇവിടെ വീടോ...?’– കെട്ടിടനിർമാണ അസംസ്കൃത വസ്തുവിന്റെ പരസ്യത്തിലെ സംഭാഷണ ശകലമാണിത്. പിതാവു പറയുന്നത് റെയിൽവേ ട്രാക്ക് കടന്നുപോകുന്ന സ്ഥലത്തു നിർമിക്കുന്ന വീടുകൾക്കു ബലക്ഷയം സംഭവിക്കുന്ന കാര്യമാണ്. പക്ഷേ, പുത്രൻ പറയുന്നുണ്ട് ഇൗ അസംസ്കൃത വസ്തു മികച്ചതാണെന്ന്. അത്രയേയുള്ളൂ പരസ്യത്തിൽ. പക്ഷേ,
ന്യൂഡൽഹി ∙ വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന്റെ എല്ലാഭാഗങ്ങളെയും കൂട്ടിച്ചേർക്കുന്ന കാലം വിദൂരമല്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാസർകോട്–തിരുവനന്തപുരം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 9 പുതിയ വന്ദേഭാരത് ട്രെയിനുകൾ വെർച്വലായി ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ
Results 1-10 of 70