Activate your premium subscription today
കൊല്ലം ∙ മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോലുമില്ലാത്ത വിവരങ്ങളുമായി ടെലിഗ്രാം ബോട്ട്. വാഹനത്തിന്റെ വിവരങ്ങൾക്കൊപ്പം വ്യക്തികളുടെ സ്വകാര്യത കൂടി നഷ്ടമാകുന്ന രീതിയിലാണ് തട്ടിപ്പ്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയുടെ ഭാഗത്തു നിന്നാണു വിവരങ്ങൾ ചോർന്നതെന്നാണു സംശയം. വെഹിക്കിൾ ഇൻഫോ ബോട്ട് എന്ന അക്കൗണ്ട് വഴിയാണ് ഈ ഗുരുതര തട്ടിപ്പു നടക്കുന്നത്.
കൊല്ലം ∙ ദേശീയപാത – 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അയത്തിൽ ജംക്ഷനു സമീപം നിർമിക്കുന്ന പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു വീണു.തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനു കാരണമെന്ന് ആരോപണമുയർന്നു. കാവനാട്– മേവറം ബൈപാസ് റോഡിൽ അയത്തിൽ ജംക്ഷനും
ന്യൂഡൽഹി ∙ ദേശീയ പാതയോരത്തെ ഹോട്ടലും പെട്രോൾ പമ്പുകളുമടക്കമുള്ള സ്ഥാപനങ്ങൾക്ക് റേറ്റിങ് നൽകാൻ ആപ്പുമായി ഗതാഗത മന്ത്രാലയം. യാത്രക്കാർ നൽകുന്ന റേറ്റിങ് അനുസരിച്ചാവും ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് അടക്കമുള്ള അനുമതികൾ തുടർന്ന് ലഭ്യമാകുക. ദേശീയ പാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് മികച്ച
മസ്കത്ത് ∙ മസ്കത്ത്- സലാല പാതയിലെ പ്രധാന ഭാഗമായ ആദം-ഹൈമ-തുംറൈത്ത് ഭാഗം ഇരട്ടിപ്പിക്കല് പദ്ധതിയുടെ അവസാന ഭാഗത്തെ പ്രവൃത്തികള് ഉടന് ആരംഭിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
കാക്കനാട്∙ ഗതാഗത പരിശോധനയ്ക്കിടെ പിടികൂടിയ ലോറി മോട്ടർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡിനു പുലിവാലായി. ശനിയാഴ്ച രാവിലെ പിടികൂടിയ ലോറിയുടെ ഡ്രൈവറും ഉടമയും ഒളിച്ചു കളിച്ചതു മൂലം മൂന്നു പകലും രണ്ടു രാത്രിയും ലോറിക്കു കാവലായി ഉദ്യോഗസ്ഥർ റോഡിൽ നിൽക്കേണ്ടി വന്നു. കോയമ്പത്തൂരിൽ നിന്ന് അരൂർക്ക് മെറ്റലുമായി വരികയായിരുന്ന ലോറിയാണു തൊണ്ടിമുതൽ. ശനിയാഴ്ച രാവിലെ 6.30ന് റോഡിൽ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ കളമശേരിയിൽ സ്വകാര്യ സ്ഥാപനത്തിനു മുൻപിൽ ലോറി ഇട്ട് ഡ്രൈവർ കടന്നു. ഫോൺ നമ്പർ തപ്പിയെടുത്തു മോട്ടർ വാഹന ഉദ്യോഗസ്ഥർ വിളിച്ചപ്പോൾ ഉടമ കൈമലർത്തി.
10 ലക്ഷം പേർ ഡ്രൈവിങ് ലൈസൻസിനും ടെസ്റ്റിനുമായി കാത്തു നിൽക്കേണ്ട അവസ്ഥയിലേക്കു കേരളത്തെ തള്ളിയിട്ടതിനു കാരണമെന്താണ്? കൃത്യമായ ആസൂത്രണമില്ലാതെ കേന്ദ്ര വിജ്ഞാപനത്തിന്റെ പേരിൽ മറ്റൊരു രീതി നടപ്പാക്കാൻ ശ്രമിച്ചതും വിജ്ഞാപനത്തിന്റെ അന്തസത്ത മനസ്സിലാക്കാത്തതുമാണെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. കേന്ദ്രം നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് സംവിധാനം നടപ്പായാൽ ടെസ്റ്റ് നടത്താനുള്ള അധികാരവും അതു വഴി ലഭിക്കുന്ന ‘കിമ്പളവും’ കൈയ്യിൽ നിന്നു പോകുമെന്നു ഭയക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും നിലവിലെ രീതി തന്നെ തുടരാൻ ആഗ്രഹിക്കുന്ന ചില ഡ്രൈവിങ് സ്കൂളുകൾക്കും ജനങ്ങളെ അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്റർ എന്ന കേന്ദ്ര ഗതാഗത വകുപ്പിന്റെ ആശയത്തിന് എതിരാക്കാനും കഴിഞ്ഞു. ഇന്ത്യയിൽ 78 ശതമാനം റോഡ് അപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 2021 ജൂൺ 7നു മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്തിരുന്നു. തുടർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനു രാജ്യത്ത് അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതായി വിജ്ഞാപനം ചെയ്തു. മറ്റു മിക്ക സംസ്ഥാനങ്ങളും കേന്ദ്ര സർക്കാർ വിജ്ഞാപനം അനുസരിച്ചു പുതിയ രീതിയിലേക്കു ഡ്രൈവിങ് ടെസ്റ്റ് മാറ്റുകയും ചെയ്തു. പുതിയ രീതിയിലേക്കു മാറുന്നതിനു സംസ്ഥാനത്തെ കേന്ദ്ര സർക്കാർ നിർബന്ധിച്ചുകൊണ്ടിരിക്കുകയുമാണ്.
സംസ്ഥാന–കേന്ദ്ര സർക്കാരുകളുടെ സഹകരണത്തോടെ നിർമ്മിക്കുന്ന റോഡുകളുടെ അവകാശവാദവുമായി തർക്കം പതിവാണ്. ഇത്തരത്തിൽ കുട്ടിക്കാനം കട്ടപ്പന,പുളിയന്മല കേരള സംസ്ഥാന പാത എന്ന അവകാശവാദത്തോടെ ഒരു റോഡിന്റെ ഹ്രസ്വ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙അന്വേഷണം ഈ
അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും സാമ്പത്തിക ചൂഷണത്തിനും എതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തകർക്ക് നേരിടേണ്ടിവന്ന കടുത്ത പ്രതിസന്ധിയായിരുന്നു തൊഴിൽ നിഷേധം. അതിനു പ്രതിവിധിയായി, ആത്മവിദ്യാ സംഘം സ്ഥാപകൻ വാഗ്ഭടാനന്ദ ഗുരു 1925ൽ ആരംഭിച്ചതാണ് ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം’ എന്ന സഹകരണ നിർമാണ സ്ഥാപനം. വടകരയിൽ നിന്നു വടക്കോട്ട് 5 കിലോമീറ്റർ അകലെയുള്ള ഗ്രാമമാണ് ഊരാളുങ്കൽ.
സംസ്ഥാനത്തെ നിർമാണ മേഖലയെ സജീവമാക്കാൻ 1000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങൾ ധനവകുപ്പ് പുറത്തിറക്കും. പ്രധാന ജില്ലാ റോഡുകളെ 288.27 കോടി രൂപ ചെലവിൽ വികസിപ്പിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കും. ഇതോടൊപ്പം ജില്ലാ ആസ്ഥാനങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതകളും വികസിപ്പിക്കും.
ഫാസ്ടാഗ് വഴിയുള്ള ടോൾ കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്ര സർക്കാർ. അടുത്ത മാസം 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കർ മാത്രമേ അനുവദിക്കൂ. കെവൈസി വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ ബാലൻസ് തുകയുണ്ടെങ്കിലും ജനുവരി 31നു പ്രവർത്തനരഹിതമാകുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. നിലവിൽ ഒരു
Results 1-10 of 37