Activate your premium subscription today
ഒട്ടാവ∙ കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ച് കാനഡ. ജാഗ്രതയുടെ ഭാഗമായി അധിക പരിശോധന നിലവിൽ വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് നടപടി. അധിക പരിശോധന പിൻവലിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു.
ന്യൂഡൽഹി ∙ ഈയാഴ്ച വിവിധ വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണിയുയർത്തിയ 10 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്ത് സുരക്ഷാ ഏജൻസികൾ. ഇതുവരെ 10 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
നാട്ടിലെത്താനായി പ്രവാസികൾ കാത്തിരിക്കുന്ന അവധിക്കാലം സാധാരണ ഉല്ലാസകാലമാണെങ്കിലും വിമാനക്കമ്പനികളുടെ പിഴിച്ചിൽക്കാലംകൂടിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഗൾഫ് വിമാനനിരക്ക് അഞ്ചിരട്ടിയാക്കിയതാണ് ഏറ്റവുമൊടുവിലത്തെ ആഘാതം. വേനലവധിക്കുശേഷം കേരളത്തിൽനിന്നു പ്രവാസികളുടെ മടക്കയാത്രയുടെ സമയം അടുത്തതോടെയാണ് വിമാനക്കമ്പനികൾ യാത്രക്കൂലി ഇത്രയും കൂട്ടിയത്. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് ഈ അന്യായ വർധന.
രാജ്യത്തെ പ്രാദേശിക സർവീസ് ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 100 ചെറു വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ തയാറെടുക്കുന്നു. എടിആർ, എംബ്രായർ തുടങ്ങിയ വിമാന നിർമാതാക്കളുമായി കമ്പനി ചർച്ച നടത്തുന്നതായാണ് റിപ്പോർട്ട്.
എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ കീഴിലുള്ള ഇന്റർഗ്ലോബ് എന്റർപ്രൈസസ്, യുഎസ് കമ്പനിയായ ആർച്ചർ ഏവിയേഷൻ എന്നിവർ 2026ൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ഇന്ത്യയിൽ കൊണ്ടുവരും. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നിന്നു ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് 7 മിനിറ്റിൽ യാത്ര ഇതോടെ സാധ്യമാകും. 2000 മുതൽ 3000 രൂപവരെയായിരിക്കും നിരക്ക്. 27 കിലോമീറ്റർ വരുന്ന ഈ ദൂരം കാറിൽ പോകാൻ തിരക്കുള്ള സാഹചര്യത്തിൽ ഒന്നര മണിക്കൂർ വേണ്ടിവരും.
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് മേയ് ഒന്നിന് ഇൻഡിഗോ വിമാന സർവീസ് ആരംഭിക്കുന്നു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊച്ചി വഴിയാണ് യാത്ര. ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ്. എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു.
ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് വിസ്താര ഇന്നു മുതൽ ദിവസേന 2 സർവീസുകൾ ആരംഭിക്കുന്നു. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻസ് എന്നിവ ദിവസേന 8 സർവീസുകൾ നടത്തുന്നുണ്ട്. വിസ്താര വരുന്നതോടെ ആകെ സർവീസുകൾ 10 ആകും.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 4 നിരക്കുകളിൽ പറക്കാൻ സൗകര്യം. 15 കിലോ ചെക്ക് ഇൻ ബാഗേജോടു കൂടിയ യാത്രയ്ക്ക് എക്സ്പ്രസ് വാല്യു, ചെക്ക് ഇൻ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള എക്സ്പ്രസ് ലൈറ്റ്, ചെയ്ഞ്ച് ഫീസ് ഇല്ലാതെ യാത്രയ്ക്കു 2 മണിക്കൂർ മുൻപു വരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ് എന്നിവയ്ക്കു പുറമേ ‘എക്സ്പ്രസ് ബിസ്’ എന്ന പേരിൽ ബിസിനസ് ക്ലാസ് സേവനങ്ങൾ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും അവതരിപ്പിച്ചു.
ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം ജലാൻ കാൽറോക്ക് കൺസോർഷ്യത്തിന്(ജെകെസി) കൈമാറാൻ ദേശീയ കമ്പനി നിയമ അപ്ലറ്റ് ട്രൈബ്യൂണൽ(എൻസിഎൽഎടി) നിർദേശം നൽകി. ഉടമസ്ഥാവകാശം കൈമാറുന്നതിനെതിരെ ജെറ്റ് എയർവേയ്സ് കുടിശിക വരുത്തിയിട്ടുള്ള ബാങ്കുകളുടെ കമ്മിറ്റി നൽകിയ അപ്പീൽ തള്ളിയാണ് നിർദേശം. കൈമാറ്റം 90 ദിവസത്തിനകം പൂർത്തിയാക്കണം.
ഗോവയിലെ മോപ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് സർവീസ് തുടങ്ങിയതോടെ, മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ വിമാനക്കമ്പനി ‘ഫ്ലൈ 91’ ന് ആവേശത്തുടക്കം. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിയിൽ നിന്ന് ഓൺലൈനായി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗോവ ആസ്ഥാനമായാണ് വിമാനക്കമ്പനി പ്രവർത്തിക്കുന്നത്. ഇൗ മാസം 18 മുതലാണ് പതിവു സർവീസ് ആരംഭിക്കുക. ഗോവ / സിന്ധുദുർഗ് - ഹൈദരാബാദ് / ബെംഗളൂരു റൂട്ടിലാണിത്.
Results 1-10 of 46